
റിയാദ്: മുക്കം എംഎഎംഒ കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈമാനിയ ബോളിവുഡ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ അലുംനി അംഗങ്ങളും കുടുംബങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

ഇഫ്താര്‍ സംഗമത്തില്‍ ഷാജു കെസി അധ്യക്ഷത വഹിച്ചു. ഫൈസല്‍ പൂനൂര്‍, മുര്‍ഷിദ് കീരന്‍തൊടി, സലിം പി വി, താഹിര്‍ കൊടിയത്തൂര്‍, നിസാം ചെറുവാടി, റംഷി ഓമശ്ശേരി, മന്‍സൂര്‍ കുന്നമംഗലം, മുഹമ്മദ് മുസ്തഫ കളരാന്തിരി, ഷഫ്‌ന ഫൈസല്‍, ഷസ്‌ന അമീന്‍ മാങ്കുന്നുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. ഷമീം മുക്കം സ്വാഗതവും സുഹാസ് ചേപ്പാലി നന്ദിയും പറഞ്ഞു. സാലിഹ് തേവര്‍മണ്ണില്‍, നബീല്‍ പാഴൂര്‍, നിസാര്‍ അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.