Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഒഐസിസി പദ്ധതികള്‍ മാതൃകാപരം: ആര്യാടന്‍ ഷൗക്കത്ത്

റിയാദ്: ഉറവ വറ്റാത്ത ക്ഷേമ പദ്ധതികള്‍ക്ക് മാതൃകയാണ് റിയാദ് ഒഐസിസി എന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ അദ്ദേഹം സബര്‍മതി ഓഫീസും ഗാന്ധി ഗ്രന്ഥാലയവും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു. കാലിക പ്രസക്തമായ സംവാദത്തിനും ചര്‍ച്ചകള്‍ക്കുമായി സബര്‍മതി വേദിയാക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. വായനകളായിരിക്കണം നമ്മുടെ ലഹരി.

അന്യമായി കൊണ്ടിരിക്കുന്ന വായനയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഗാന്ധി ഗ്രന്ഥാലയത്തിന്റെ ആവശ്യകത കാലഘട്ടത്തില്‍ അനിവാര്യമാണ്. ആയിരക്കണക്കിന് പുസ്തക ശേഖരണങ്ങള്‍ ഉള്‍പ്പെടുന്ന ലൈബ്രറിയായി മുന്നോട്ട് കൊണ്ട് പോകണം. ഗ്രന്ഥാലയത്തിന് അന്‍പതില്‍പരം പുസ്തകങ്ങള്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറി പിഎ സലീം, അബ്ദുള്ള വല്ലാഞ്ചിറ, നൗഫല്‍ പാലക്കാടന്‍, റസാഖ് പൂക്കോട്ടുപാടം, അഡ്വ. എല്‍കെ അജിത്ത്, റിയാദ് വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്,അമീര്‍ പട്ടണത്ത്, ഷുക്കൂര്‍ ആലുവ, സക്കീര്‍ ദാനത്ത്,സൈഫ് കായംങ്കുളം, അശ്‌റഫ് മേച്ചേരി, നാദിര്‍ഷാ റഹിമാന്‍, ഹക്കീം പട്ടാമ്പി എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top