Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; അനൗദ്യോഗിക പ്രചാരണത്തിന് ആര്യാടന്‍ ഷൗക്കത്ത് സൗദിയില്‍

റിയാദ്: ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ പിടിക്കാനൊരുങ്ങി ആര്യാടന്‍ ഷൗക്കത്ത്. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലെ നിലമ്പൂര്‍ പ്രാദേശിക കൂട്ടായ്മകള്‍, ഒഐസിസി, കെഎംസിസി ഘടകങ്ങളുമായി ആര്യാടന്‍ ഷൗക്കത്തിന്റെ കൂടിക്കാഴ്ച തുടരുന്നു. രണ്ടു ദിവസത്തെ റിയാദ് സന്ദര്‍ശന വേളയില്‍ ചുളളിയോട് കൂട്ടായ്മ, അമരമ്പലം പഞ്ചായത്ത് കൂട്ടായ്മ, നിലമ്പൂര്‍ പ്രവാസി അസോസിയേഷന്‍ തുടങ്ങി നിരവധി പ്രാദേശിക കൂട്ടായ്മകളുമായി ആര്യാടന്‍ ഷൗക്കത്ത് സംവദിച്ചു. ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റിയാണ് പ്രാദേശിക കൂട്ടായ്മകളെ ക്ഷണിച്ചത്.

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ സിപിഎമ്മുമായി കലഹിച്ച് രാജിവച്ചതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് തുടങ്ങിയത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നാണ് പിവി അന്‍വറിന്റെ പ്രഖ്യാപനം. ഇത്തരം വെല്ലുവിളികളെ അതിജയിക്കാന്‍ കൂടിയാണ് ഷൗക്കത്തിന്റെ നേരത്തെയുളള തയ്യാറെടുപ്പുകള്‍. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി തീരുമാനിക്കാത്തതുകൊണ്ടുതന്നെ അനൗദ്യോഗിക കൂടിക്കാഴ്ചകളും വോട്ടുറപ്പിക്കാനുളള തന്ത്രങ്ങളുമാണ് ആരംഭിച്ചിട്ടുളളത്.

സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് 2026 മെയ് മാസം നടക്കുമെന്നാണ് പ്രതീക്ഷ. അതിനുമുമ്പുളള ഉപതെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി നിയമസഭാ അംഗമാവുക എന്നതാണ് ആര്യാടന്‍ ഷൗക്കത്തിന്റെ ശ്രമം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെവന്നാല്‍ ജയ സാധ്യതയുളള മറ്റൊരു സീറ്റ് കണ്ടെത്തുക പ്രയാസമാണ്. മാത്രമല്ല, പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പുറത്താവുകയും ചെയ്യും. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുളള ശ്രമം. എന്നാല്‍ വിഎസ് ജോയിയെ പിന്തുണക്കുന്ന പിവി അന്‍വറിനെ പിണക്കാതെ സമവായത്തിനും ശ്രമം നടക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top