
റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ കെപിസിസി ജന. സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം. ഒഐസിസിയുടെയും നിലമ്പൂര്‍ നിവാസികളുടെയും വിവിധ യോഗങ്ങളില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം.

ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി ഒരുക്കുന്ന ‘അത്താഴം ആര്യാടനൊപ്പം’ പരിപാടി മാര്‍ച്ച് 20 വ്യാഴം രാത്രി 12ന് ബത്ഹ അപ്പോളൊ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൗദി ചാപ്റ്റര്‍ വ്യാഴം രാത്രി 9.30ന് ‘സാംസ്‌കാരിക മൂല്യത്തിന് മൂല്യച്യുതിയുണ്ടോ?’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആര്യാടന്‍ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

എയര്‍പോര്‍ട്ടില്‍ ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്‍ പൂച്ചെണ്ട് സമ്മാനിച്ച് ആര്യാടന്‍ ഷൗക്കത്തിനെ സ്വീകരിച്ചു. സലീം കളക്കര, റസാഖ് പൂക്കോട്ടുംപാടം, സക്കീര്‍ ദാനത്ത്, ജംഷാദ് തുവ്വൂര്‍, വഹീദ് വാഴക്കാട്, സാദിക്ക് വടപുറം, ഷറഫു ചിറ്റാന്‍, അന്‍സാര്‍ വാഴക്കാട്, ബൈജു, ഷൗക്കത്ത്, ബാബു ഇമ്മി, സുനില്‍ പൂക്കോട്ടുംപാടം, ഫൈസല്‍ വഴിക്കടവ് എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.