
റിയാദ്: കെപിസിസിയുടെ പബ്ലിക്കേഷന്‍ വിഭാഗം പ്രിയദര്‍ശനി പബ്ലിക്കേഷന്‍സ് സൗദി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ‘കേരള കള്‍ച്ചര്‍’ സാംസ്‌കാരിക സായാഹ്നം മാര്‍ച്ച് 20 വ്യാഴം വൈകീട്ട് 9ന് റിയാദ് ബത്ഹ ഡിപാലസ് ഹാളില്‍ നടക്കും.

ആഗോളതലത്തില്‍ മാറിവരുന്ന സാസ്‌കാരിക മാറ്റം കേരളം എങ്ങനെ സ്വീകരിക്കുന്നു എന്നതുള്‍പ്പടെ സാമൂഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയും. പരിപാടി കെപിസിസി ജനറല്‍ സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്യും. കെപിസിസി ജനറല്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.