റിയാദ്: മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗദി ദേശീയ ദിനം ആഘോഷിച്ചു. സൗദിയുടെ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിച്ചു മുന്നോട്ട് പോകുന്ന ചടങ്ങാണ് ബത്ഹ കെഎംസിസി ഓഫീസില്‍ നടന്നത്.
ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു.പരിപാടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉല്‍ഘാടനം ചെയ്തു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, ഭാരവാഹികളായ ശാഫി മാസ്റ്റര്‍ തുവൂര്‍, സിറാജ് മേടപ്പില്‍. മലപ്പുറം ജില്ലാ ചെയര്‍മാന്‍ ശാഫി മാസ്റ്റര്‍ ചിറ്റത്തുപാറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രാവസത്തിന് താല്‍ക്കാലികമായി വിടപറയുന്ന റിയാദ് കെഎംസിസി കൊണ്ടോട്ടി മണ്ഡലം ട്രഷറര്‍ ബഷീര്‍ ചുള്ളിക്കോടിനു് ജില്ല കമ്മിറ്റിയുടെ സ്‌നേഹാദരം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ സമ്മാനിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ് സ്വാഗതവും ശിഹാബ് തങ്ങള്‍ കുറുവ നന്ദിയും പറഞ്ഞു.
സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് കല്‍പകഞ്ചേരി, മലപ്പുറം ജില്ലാ ഭാരവാഹികളായ മുനീര്‍ വാഴക്കാട്, സഫീര്‍ കരുവാരകുണ്ട്, ഷരീഫ് അരീക്കോട്, സലാം മഞ്ചേരി,മ ജീദ് മണ്ണാര്‍മല, നൗഫല്‍ താനൂര്‍, ശകീല്‍ തിരൂര്‍ക്കാട്, മൊയ്ദീന്‍ കുട്ടി പൊന്മള, ഷബീറലി വള്ളിക്കുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.