
റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനാഘോഷം മെക്-7 റിയാദ് ഹെല്‍ത്ത് ക്ലബ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അന്നം നല്‍കുന്ന രാജ്യത്തിനൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പരേഡ് നടത്തി. ‘രക്തദാനം മഹാദാനം’ എന്ന സന്ദേശം അന്വര്‍ത്ഥമാക്കി രക്തദാന ക്യാമ്പും നടത്തി.

ദിവസവും രാവിലെ 5.30നുള്ള മെക്-7 വ്യായാമത്തിനു ശേഷം ഹരിത വര്‍ണങ്ങള്‍ അണിഞ്ഞും പതാക ഏന്തി ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നുപരേഡ്. രണ്ടു നിരകളിലായി മലാസിലെ കിംഗ് അബ്ദുള്ള പാര്‍ക്കിനെ വലംവെച്ചു നൂറിലധികം ആളുകള്‍ അണിനിരന്നു.
പാര്‍ക്ക് പരിസരത്ത് നടന്ന യോഗത്തില്‍ മെക്-7 റിയാദ് ചീഫ് കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി ജോസ് ദേശീയ ദിനാശംസകള്‍ കൈമാറി. ജീവിതശൈലി രോഗങ്ങളില്‍ നിന്നു മാറിനില്ക്കാന്‍ പ്രവാസിസമൂഹത്തെ സജ്ജമാക്കുകയാണ് മെക്-7ന്റെ ലക്ഷ്യം. ചീഫ് എക്‌സിക്യൂട്ടീവുമാരായ അബ്ദു പരപ്പനങ്ങാടി, നാസര്‍ ലേയ്‌സ്, സിദ്ദിഖ് കല്ലൂപറമ്പന്‍, അബ്ദുള്‍ ജബ്ബാര്‍, അഖിനാസ് കരുനാഗപ്പള്ളി, രക്ഷാധികാരി ജാഗിര്‍ ഹുസൈന്‍, അംഗങ്ങളായ ഖാദര്‍ കൊടുവള്ളി, ഇസ്മായില്‍ കണ്ണൂര്‍, അബ്ദുള്‍ സലാം ഇടുക്കി, നവാസ് വെളിമാടുകുന്ന്, റസാഖ് കൊടുവള്ളി, അനില്‍ കുമാര്‍ തെലുങ്കാന, ഫിറോസ് അമൂബ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കേക്ക് മുറിച്ചു മധുരം പങ്കിടുകയും പരേഡില്‍ പങ്കെടുത്തവര്‍ക്ക് പ്രഭാത ഭക്ഷണവും ഒരുക്കുകയും ചെയ്തിരുന്നു. രക്ത ദാന ക്യാമ്പില്‍ ഡോ. ഇസ്സാം അല്‍ ഗാംദി, ഡേ. മഗ്ധി ദാവാബ, ഡോ. അബ്ദുള്‍ റഹീം, സ്റ്റാന്‍ലി ജോസ്, അബ്ദു പരപ്പനങ്ങാടി, ഡോ. അബ്ദുള്‍ റഹീം, ഷംസീര്‍, ഡോ. വാഇല്‍, ഡോ. അബ്ദുള്‍ റഹീം എന്നിവര്‍ രക്ത ദാനം നല്‍കിയവര്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. നാസര്‍ എംടി നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.