
റിയാദ്: വര്‍ണാഭമായ പരിപാടികളോടെ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ തൊണ്ണൂറ്റി നാലാമത് സൗദി ദേശീയ ദിനം ആഘോഷിച്ചു. പരിപാടികളുടെ ഉല്‍ഘാടനം റീജിണല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്ത് നിര്‍വഹിച്ചു. വൈകീട്ട് 06.30നു തുടങ്ങിയ പരിപാടികള്‍ രാത്രി പത്തു വരെ നീണ്ടു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി സെപ്തംബര്‍ 24 വരെ പ്രത്യേക വിലക്കിഴിവ് നേരത്തെ പ്രഖ്യാപിച്ചുരുന്നു.

ഡയറക്ടര്‍ ഷംഷീര്‍ തുണ്ടിയിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. അബ്ദുല്‍ അസീസ് ബിന്‍ ഹമീദ് അല്‍മുതൈരി, മന്‍സൂര്‍ ഇബ്രാഹിം അല്‍ ഗരീബ്, മുഹമ്മദ് ഹസന്‍ ഖഹ്ത്താനി, എഞ്ചിനീയര്‍ മുഹമ്മദ് സഊദ് എന്നിവര്‍ വിശിഷ്ട്ടാതിഥികളായിരുന്നു. ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ സാലിം മുഹമ്മദ് ഖഹ്ത്താനി, എച്ആര്‍ മാനേജര്‍ നാസര്‍ ഫക്കിരി എന്നിവര്‍ പ്രസംഗിച്ചു.

കേക്ക് കട്ടിങ്, പരമ്പരാഗത നൃത്തം, റിയാദ് ടാക്കിസിന്റെ നേതൃത്വത്തില്‍ ടോള്‍ ഓഫ് അറേബ്യ ടീം അവതരിപ്പിച്ച നാസിക് ഡോല്‍, ഹെന്ന കോമ്പറ്റിഷന്‍, ഫേസ് പെയിന്റിംഗ്, കുട്ടികള്‍ക്കുള്ള കലാ, കായിക, വിനോദ പരിപാടികള്‍ എന്നിവ അരങ്ങേറി. ഉപഭോക്താക്കള്‍ക്ക് ശീതള പാനീയങ്ങളും ലഘൂഭക്ഷണവും വിതരണം ചെയ്തു. മാനേജര്‍മാരായ അഷ്‌റഫ് കരിമ്പിലക്കണ്ടി, മുഹമ്മദ് ഷാഫി, അഷ്‌റഫുല്‍ ശുകൂര്‍, ഖാലിദ്, ബാസില്‍, ഷൈജു ശൂരനാട്, ഇബ്‌റാഹിം, സജി തന്നിക്കോട്ട്, ഫിനോസ്, അഹമ്മദ്, റഫീഖ്, സലാം ടിവിഎസ് എന്നിവര്‍ നേതൃത്ത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.