Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ബത്ഹ റിയാദ് സലഫി മദ്‌റസയില്‍ ദേശീയ ദിനാഘോഷം

റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്‌റസ വിപുലമായ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം കോ ഓര്‍ഡിനേറ്റര്‍ ജലീല്‍ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. പാഠ്യേതര പരിപാടികള്‍ കുട്ടികള്‍ക്ക് മികച്ച സാമൂഹിക അവബോധം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു

കെ.ജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. സൗദിഅറേബ്യയുടെ സംസ്‌കാരിക ചരിത്രവും പൈതൃക ചരിത്രവും വിളംബരംചെയ്യുന്ന പരിപാടികള്‍, ആധുനിക സൗദിയെ പരിചയപ്പെടുത്തുന്ന മത്സരങ്ങള്‍ എന്നിവ നവ്യാനുഭവമായി. വിജയികള്‍ക്ക് ഉപഹാരങ്ങളും സമ്മാനിച്ചു. റിയാദ് സലഫി മദ്‌റസ മാനേജര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു.

അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, അഡ്വ. അബ്ദുല്‍ ജലീല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ അംജദ് അന്‍വാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാസില്‍ പുളിക്കല്‍ നന്ദിയും പറഞ്ഞു. വാജിദ് ടി.പി, മുജീബ് ഇരുമ്പുഴി, ആതിഫ് ബുഹാരി, നാജില്‍, ഇഖ്ബാല്‍ വേങ്ങര, വാജിദ് ചെറുമുക്ക്, അബ്ദുസ്സലാം ബുസ്താനി, സിയാദ് തൃശൂര്‍, റെജീന കണ്ണൂര്‍, റുക്‌സാന പാലത്തിങ്ങല്‍, സില്‍സില കബീര്‍, റംല ടീച്ചര്‍, ജുമൈലത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top