Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ഹജ്ജ് മുന്നൊരുക്കം: രക്തം ദാനം ചെയ്ത് കെഎംസിസി

റിയാദ്: ഹജ്ജ് വേളയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചായിരുന്നു ക്യാമ്പ്.

സ്ത്രീകള്‍ ഉള്‍പ്പെടെ നാനൂറിലധികം പേര്‍ രക്ത ദാനം നിര്‍വഹിച്ചു. കെഎംസിസി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്ന അസീസിയ അല്‍മസാന അസിസ്റ്റ് ഫുട്ബാള്‍ അക്കാദമി ഗ്രൗണ്ടിലായിരുന്നു ക്യാമ്പ്. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പര്‍ വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

യു പി മുസ്തഫ, ജലീല്‍ തിരൂര്‍, മുജീബ് ഉപ്പട, കെ ടി അബൂബക്കര്‍, അബ്ദുറഹ്മാന്‍ ഫറോക്ക്, ബാവ താനൂര്‍, ഷാഹിദ് മാസ്റ്റര്‍, സഫീര്‍ തിരൂര്‍, അലി വയനാട്, പി.സി മജീദ് കാളമ്പാടി, ഉമ്മര്‍ അമാനത്ത് , സലീം തൃശൂര്‍, ശിഹാബ്, ദഖ്‌വാന്‍ വയനാട്, സമദ് ചുങ്കത്തറ, നിയാസ്, സുഫിയാന്‍, മുനീര്‍ മക്കാനി, ബഷീര്‍ വല്ലാഞ്ചിറ എന്നിവര്‍ നേതൃത്വം നല്‍കി. വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ധീഖ് തുവ്വൂര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ മെഹ്ബൂബ് മര്‍ജാന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top