‘റിസ’ പോസ്റ്റര്‍ രചനാ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരി വിരുദ്ധപരിപാടി ‘റിസ’ സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ‘പുകയിലയല്ല നമുക്ക് വേണ്ടത് ഭക്ഷണം’ എന്ന വിഷയത്തിലായിരുന്നു മത്സരം.

സൗദി അറേബ്യയില്‍ നിന്നു സീനിയര്‍ വിഭാഗത്തില്‍ ടൊപാസ് ഗ്രൂപ്പ് (ഗേള്‍സ്), ഫിസാ കൗസര്‍, സഫൈയര്‍ ഗ്രൂപ്പ് (ഗേള്‍സ്), എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയത്. ജൂനിയര്‍ വിഭാഗത്തില്‍ ജാനി ഹരി, അംബര്‍ ഗ്രൂപ്പ് (ഗേള്‍സ്), ഭവ തരിണി എന്നിവരും സബ് ജൂനിയര്‍ വിഭാഗത്തില്‍ ഫൈസാ എ കെ, സുമയ്യ ഉമ്മര്‍, നിതിഷ റെഡ്ഡി എന്നിവര്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ക്കും അര്‍ഹരായി.

യു എ യില്‍ നിന്നു സീനിയര്‍ വിഭാഗത്തില്‍ മന്നാ ആന്‍ സുനില്‍ , റിയാ റെനിസണ്‍, ലിസബത്ത് തോമസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഗോപിക ജയശങ്കര്‍, ജസ്ലീന്‍കൗര്‍, കനിമൊഴി സുരേഷ് രാജ എന്നിവര്‍ അര്‍ഹരായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ജാനവി ഷജിന്‍, രണ്ടാം സ്ഥാനം മുഹമ്മദ് സയാന്‍ , മൂന്നാം സ്ഥാനം നന്ദിനി എന്നിവര്‍ക്കാണ്. കേരളത്തില്‍ നിന്നു അംന ഖലിമ, അമാന്‍ സെനബ്, സുല്‍ത്താന്‍ ഷാസ് റഹ്മാന്‍, ഐഷാ അഹമ്മദ് എന്നിവരാണ് വിജയികള്‍.

മിഡില്‍ഈസ്റ്റിലെ വിവിധ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളും കേരളത്തിലെ ആറു മുതല്‍ പന്ത്രണ്ടാം കഌസ് വരെയുള്ള വിദ്യാര്‍ത്ഥികളും മത്സരത്തില്‍ പങ്കെടുത്തു.

കരുണാകരന്‍ പിള്ള, ഇസ് ഹാക്ക് നിലമ്പൂര്‍്, ഫൈസല്‍ പുത്തലത്ത് എന്നിവരടങ്ങിയ സമിതിയാണ് മൂല്യനിര്‍ണ്ണയം നടത്തിയത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും റിസയുടെ ടീന്‍ ആര്‍മി ഗ്ലോബല്‍ കൂട്ടായ്മയില്‍ അംഗത്വവും നല്‍കും. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുമെന്നജണ സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എസ്സ് അബ്ദുല്‍ അസീസ് അറിയിച്ചു.

Leave a Reply