റിയാദ്: പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ കോഴിക്കോട് കാരന്തൂര്‍ ചാലില്‍ മുഹമ്മദ് എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ട്രാന്‍സിറ്റ് പാസഞ്ചറിന്റെ ബാഗില്‍ അബദ്ധത്തില്‍ പാസ്‌പോര്‍ട്ട് മാറി വെച്ചതോടെയാണ് മുഹമ്മദ് കുടുങ്ങിയത്. കോഴിക്കോട് നിന്ന് റിയാദ് വഴി ജസാനിലേക്കുളള യാത്രക്കാരനായ അനസ് മഠത്തിലിന്റെ ഹാന്‍ഡ് ബാഗിലാണ് പാസ്‌പോര്‍ട്ട് മാറിവെച്ചത്.
റിയാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങള്‍ പാസ്‌പോര്‍ട്ട് കണ്ടെത്തുന്നതിന് വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇതിനിടെയാണ് ജസാനില്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്ന വിവരം ലഭിക്കുന്നത്.
ബസ്റ്റ്‌വേ ജസാന്‍ കോ ഓര്‍ഡിനേറ്റര്‍ ബാവ ഗൂഡല്ലൂര്‍ അനസുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് വാങ്ങി. ജസാന്‍ എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് സ്റ്റാഫ് ഗഫൂറിന് കൈമാറി. അദ്ദേഹം റിയാദിലേക്കുളള യാത്രക്കാരന്റെ കൈവശം പാസ്‌പോര്‍ട്ട് റിയാദില്‍ എത്തിക്കുകയായിരുന്നു.
ജൂണ്‍ 16 വെള്ളി രാവിലെ 11:45ന് എക്‌സ് വൈ 238 ഫ്‌ളൈ നാസ് എയര്‍ലൈന്‍സിലാണ് ചാലില്‍ മുഹമ്മദ് റിയാദിലെത്തിയത്. പാസ്‌പോര്‍ട്ട് എത്തിയതോടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്.
സൗദിടൈംസില്‍ നിങ്ങളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് പേരും മൊബൈല്‍ നമ്പരും ഉള്‍പ്പെടെ editor@sauditimesonline.com ഇമെയില്‍ വിലാസത്തില്‍ അയക്കുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.