Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

സന്നദ്ധ സേവകരായി കെഎംസിസി; റിയാദില്‍ ഹജ് വളന്റിയര്‍ സംഗമം

റിയാദ്: ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ റിയാദില്‍ നിന്ന് നൂറിലധികം കെഎംസിസി വളന്റിയര്‍മാര്‍ പുണ്യ ഭൂമിയിലെത്തും. രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാരുടെ സംഗമം അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു.

ദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വളണ്ടിയര്‍ സേവനം കൊറോണ കാലഘട്ടത്തിലൊഴികെ റിയാദില്‍ നിന്നുളള പങ്കാളിത്തം ഉണ്ടായിരുന്നു. സ്വയം സേവന സന്നദ്ധരായി മുന്നോട്ട് വരുന്ന വളണ്ടിയര്‍മാര്‍ മൂന്ന് ദിവസം പൂര്‍ണ്ണമായും ഹജ്ജ് സേവനത്തിനായി മക്കയിലുണ്ടാവും. ഇന്ത്യന്‍ എംബസിയുടെ അംഗീകാരമുള്ള വോളണ്ടിയര്‍മാര്‍ കെഎംസിസിയുടെ പ്രത്യേക ഡ്രസ്‌കോഡ് അണിഞ്ഞാണ് സേവന രംഗത്തു അണിനിരക്കുക.

പരിപാടിയില്‍ കോയ വാഫി വയനാട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുസലാം തൃക്കരിപ്പൂര്‍, യു പി മുസ്തഫ, കബീര്‍ വൈലത്തൂര്‍, മുജീബ് ഉപ്പട, ഷുഹൈബ് പനങ്ങാങ്ങര, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, അഡ്വ. അനീര്‍ ബാബു, സിദ്ധീഖ് തുവ്വൂര്‍, നിയാസ് ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. റസാഖ് വളക്കൈ, ബാവ താനൂര്‍, അക്ബര്‍ വേങ്ങാട്ട്, അബ്ദുറഹ്മാന്‍ ഫറോക്ക്, മുഹമ്മദ് വേങ്ങര, നജീബ് നെല്ലാങ്കണ്ടി, ഷൗക്കത്ത് പാരിപ്പള്ളി, അന്‍വര്‍ വാരം, ഷാഫി സെഞ്ച്വറി, അഷ്‌റഫ് വെള്ളെപ്പാടം, കുഞ്ഞിപ്പ തവനൂര്‍, അബ്ദുല്‍ഖാദര്‍ വെന്മനാട്, മെഹബൂബ് കണ്ണൂര്‍, സലിം ഗുരുവായൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top