റിയാദ്: സാമൂഹിക, സാംസ്‌കാരിക കൂട്ടായ് ‘ദിശ’ 9-ാമത് അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ‘ദിശ യോഗ മീറ്റ്-2023’ സംഘടിപ്പിച്ചു. സൗദി യോഗ കമ്മിറ്റിയുടെയും സൗദി സ്‌പോര്‍ട്‌സ് മിനിസ്ടറിയുടെയും സഹകരണത്തോടെ നടന്ന ആഘോഷങ്ങള്‍ക്ക് റിയാദ് ഇന്ത്യന്‍ എംബസിയും ഇറാം ഗ്രൂപ്പും പിന്തുണ നല്‍കി.
റിയാദ് സ്‌കൂള്‍ റിയല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തില്‍ നടന്ന ആഘോഷം സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം അധ്യക്ഷത വഹിച്ചു.
സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍ മാര്‍വായ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. നേപ്പാള്‍ അംബാസഡര്‍ നവരാജ് സുബേദി, ശ്രീലങ്കന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പിജിആര്‍ ചന്ദ്രവാന്‍ഷാ, ബംഗ്ലാദേശ് എംബസ്സി ഫസ്റ്റ് സെക്രട്ടറി മുഹമ്മദ് ഫൊഖ്‌റുല്‍ ഇസ്ലാം, ഇറാം ഗ്രൂപ്പ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അലമാരി, അറബ് യോഗ ഫൌണ്ടേഷന്‍ പ്രതിനിധി ലമീസ് അല്‍ സിദ്ദിഖ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
അന്താരാഷ്ട്ര പ്രോട്ടോകോള്‍ പ്രകാരം നടന്ന മാസ് യോഗ ഡെമോസ്‌ട്രേഷനില്‍ 2500റിലധികം പേര്‍ പങ്കെടുത്തു. സാംസ്‌കാരിക തനിമ നിറഞ്ഞ ചെണ്ടമേളവും യോഗ പ്രമേയമാക്കി കുട്ടികള്‍ അവതരിപ്പിച്ച നൃത്താവിഷ്‌കാരവും അരങ്ങേറി. ദിശ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ വി.രഞ്ജിത്ത് സ്വാഗതവും റീജിയണല്‍ ജനറല്‍ സെക്രട്ടറി വി.ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.