Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

നജ്‌റാന്‍ സിറ്റി ഫ്‌ളവര്‍ ജൂണ്‍ 21ന് ഉദ്ഘാടനം ചെയ്യും

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫല്‍റിന്റെ നജ്‌റാന്‍ ശാഖ ജൂണ്‍ 21ന് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ കിംഗ് സൗദ് സ്ട്രീറ്റില്‍ അല്‍ ബിലാദ് ബാങ്കിന് എതിര്‍വശമാണ് വിശാല സൗകര്യങ്ങളോടെ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സറ്റോര്‍. കഴിഞ്ഞ ആഴ്ച യാമ്പുവില്‍ സിറ്റി ഫ്‌ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതോടെ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കുന്ന രണ്ടാമത്തെ സ്‌റ്റോറാണ് നജ്‌റാനിലേതെന്ന മാനേജ്‌മെന്റ് അറിയിച്ചു

.യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നജ്‌റാനില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയൊരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ കൂടുതല്‍ വിഭാഗങ്ങളും വിപുലമായ സൗകര്യങ്ങളും വിവിധ ശ്രേണിയിലുളള ഉത്പ്പന്നങ്ങളുടെ ശേഖരവുമാണ് സജ്ജീകരിച്ചിട്ടുളളത്. അതിപുരാതന നാഗരികതയും വിവിധ ഗോത്രവിഭാഗങ്ങളും ധാരാളമുളള നജ്‌റാനിടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആവശ്യമായ ഉത്പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

ഉദ്ഘാടന ദിവസം ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി ലഭിക്കും. 100 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കാണ് 50 റിയാലിന്റെ വൗചര്‍ നേടാന്‍ അവസരം. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍, ഫാഷന്‍ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്ക സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, ബാഗ്‌സ്, ലഗേജ്, വാച്ചുകള്‍, ടോയ്‌സ് എന്നിവക്കുപുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, െ്രെഡഫ്രൂട്‌സ് തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളിലായി ഇരുപതിനായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ ശ്രേണിയാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാന്റുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top