സ്‌നേഹ സംഗം ഒരുക്കി കണ്ണൂര്‍ കെഎംസിസി ഇഫ്താര്‍

റിയാദ് : കണ്ണൂര്‍ ജില്ലാ കെഎംസിസി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സാംസ്‌കാരിക സംഗമത്തിഫ അബ്ദുല്‍ മജീദ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. കെ ടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സി പി മുസ്തഫ, ഡോ. റാഷിദ്, മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, നൗഫല്‍ താനൂര്‍ എന്നിവര്‍ വിശ്ഷ്ടാതിഥികളായിരുന്നു. എം ടി പി മുനീര്‍ അസ്അദി ഉല്‍ബോധന പ്രഭാഷണം നടത്തി.

യു പി മുസ്തഫ, റസാക്ക് വളക്കൈ, യാക്കൂബ് തില്ലങ്കേരി, സൈഫു വളക്കൈ പ്രസംഗിച്ചു. മുഹമ്മദ് കണ്ടക്കൈ, മഹബൂബ് ചെറിയവളപ്പില്‍, ഷഫീഖ് കയനി, ഹുസൈന്‍ കുപ്പം, നൗഷാദ് തലശ്ശേരി, ടി കെ ശരീഫ്, നൗഷാദ് തലശ്ശേരി, ലിയാഖത് കാരിയാടന്‍, മുഹമ്മദ് ശബാബ്, നജീബ്, സുബൈര്‍പാപ്പിനിശേരി, ശരീഫ് തിലാനൂര്‍ നേതൃതം നല്‍കി. അന്‍വര്‍ വാരം സ്വാഗതവും മുക്താര്‍ നന്ദിയും പറഞ്ഞു.

Leave a Reply