ഉംറ നിര്‍വഹിക്കാന്‍ അനുമതിപത്രം നിര്‍ബന്ധം

ജിദ്ദ: റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ അനുമതിപത്രം നിര്‍ബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കാനും തീര്‍ഥാടകര്‍ക്ക് സുഗമമായി ഉംറ കര്‍മം നിര്‍വഹിക്കാനും അവസരം ഒരുക്കുന്നതിനാണ് അനുമതിപത്രം നിര്‍ബന്ധമാക്കിയത്. തിരക്ക് വര്‍ധിച്ചതോടെ പ്രവേന കവാടങ്ങളില്‍ പരിശോധന ശക്തമാക്കി. അതേസമയം, മസ്ജിദുഫ ഹറമില്‍ നിസ്‌കരിക്കാനെത്തുന്നവര്‍ക്ക് നിയന്ത്രണമില്ല.

തവക്കല്‍നാ അല്ലെങ്കില്‍ നുസുക് ആപ്ലിക്കേഷന്‍ വഴി അനുമതിപത്രം സൗജന്യമായി നേടാന്‍ അവസരം ഉണ്ട്. ഇത് പ്രയോജനപ്പെടുത്തണം. റമദാനില്‍ ഒരാള്‍ക്ക ഒരു തവണ മാത്രമേ ഉംറ അനുമതിപത്രം അനുവദിക്കുകയുളളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply