Sauditimesonline

rahul and priyanka
ദല്‍ഹി പൊലീസ് നടപടി: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു

കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ഓണാഘോഷം

റിയാദ്: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മ ‘കിയ റിയാദ്’ ഓണം ആഘോഷിച്ചു. നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കും. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഓണാഘോഷവും മഹാബലിയുടെ ചരിത്രവുമെന്ന് സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്ത സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ പറഞ്ഞു. പ്രസിഡന്റ്് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.

സലീം കളക്കര,(ഒ ഐ സി സി) ഗഫൂര്‍ കൊയിലാണ്ടി (ഫോര്‍ക), മാധ്യമ പ്രവര്‍ത്തകരായ നജീം കൊച്ചുകലങ്ക്, നൗഫല്‍ പാലക്കാടന്‍, ഇസ്മയില്‍ പയ്യോളി, സുരേഷ് ശങ്കര്‍ (സൗഹൃദ വേദി), സഗീര്‍ അന്താറത്തറ (തൃശ്ശൂര്‍ കൂട്ടായ്മ), ആരിഫ് വൈശ്യംവീട്ടില്‍ (നമ്മള്‍ ചാവകാട്ടുകാര്‍), നാസര്‍ വലപ്പാട് (വലപ്പാട് ചാരിറ്റബിള്‍ കൂട്ടായ്മാ) ചെയര്‍മാന്‍ യഹിയ കൊടുങ്ങല്ലൂര്‍. വൈസ് പ്രസിഡന്റ് വി എസ് അബ്ദുല്‍ സലാം, പ്രോഗ്രാം കോഡിനേറ്റര്‍ ഷാനവാസ് കൊടുങ്ങല്ലൂര്‍, കണ്‍വിനര്‍ മുസ്തഫ പുന്നിലത്ത് എന്നിവര്‍ പ്രസംഗിച്ചു. സൈഫ് റഹ്മാന്‍ സ്വാഗതവും ആഷിഖ് ആര്‍ കെ നന്ദിയും പറഞ്ഞു

വിഭവസമൃദമായ സദ്യക്ക് ശേഷം വിവിധ കായിക വിനോദ പരിപാടികളും അരങ്ങേറി. വടംവലി, വാള്‍പയറ്റ് എന്നിവ ശ്രദ്ധനേടി. അംഗങ്ങള്‍ക്കായി ഒരുക്കിയ സമ്മാനപദ്ധതിയില്‍ മൊബൈല്‍ ഫോണ്‍, ടി വി സൈക്കിള്‍ തുടങ്ങിയ ഉപഹാരങ്ങള്‍ വിജയികള്‍ക്ക് സമ്മാനിച്ചു. അഫ്‌സല്‍, പ്രശാന്ത്, ഒ എം ഷഫീര്‍, ജലാല്‍ എമ്മാട്, തല്‍ഹത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top