
കാസറഗോഡ്: പ്രവാസലോകത്ത് സൗദി കെഎംസിസിയുടെ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സംസ്ഥാന മുസ്ലിംയൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ക്ക് 3.75 കോടി രൂപ ആനുകൂല്യം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.

സുരക്ഷാ പദ്ധതി പോലെ സൗദിയിലെ പ്രവാസി സമൂഹത്തിന് ആശ്വാസം പകരുന്ന കര്‍മ്മ പദ്ധതികള്‍ കെട്ടുറപ്പോടെയും ജനകീയമായും സുതാര്യമായും നടത്താന്‍ സാധിക്കുന്നത് ശഌഘനീയമാണ്. കുടുംബനാഥന്റെ അപ്രതീക്ഷിത വിയോഗം ഭയാനകമായ സ്ഥിതിയിലാകുന്ന കുടുംബത്തിന് തണലാവുകയാണ് പദ്ധതി. ഓരോ പ്രവാസിയും പദ്ധതിയില്‍ അംഗങ്ങളാകണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.

ഈ വര്‍ഷം അംഗങ്ങളായിരിക്കെ മരിച്ച അമ്പത്തി രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് കാസറഗോഡ് നടന്ന പരിപാടിയില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ആനുകൂല്യം വിതരണം ചെയ്തു. മുനിസിപ്പല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. അല്‍ ഖുറയ്യാത്തിലെ ജോര്‍ജ് കുട്ടി അലക്‌സാണ്ടറുടെ കുടുംബം, വാദി ദവാസിറിലെ സജി കൊട്ടപ്പുറത്തിന്റെ കുടുംബം, അല്‍ഖോബാറിലെ വി കെ മുരളീധരന്റെ കുടുംബം, ലൈല അഫലാജിലെ ശിവദാസന്റെ കുടുംബം എന്നിവര്‍ ചെക്കുകള്‍ ഏറ്റുവാങ്ങി.
കൂടാതെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ ഭാരവാഹികളും മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ചെക്കുകള്‍ ഏറ്റുവാങ്ങി. ചികിത്സാ സഹായങ്ങളും വിതരണം ചെയ്തു. കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലുള്ള കെഎംസിസി കേരള ട്രസ്റ്റിന്റെ കീഴിലുള്ള സുരക്ഷാ പദ്ധതി പന്ത്രണ്ട് വര്‍ഷം പിന്നിട്ടു. ഇതിനിടെ നൂറുകണക്കിന് പ്രവാസി കുടുംബങ്ങള്‍ക്ക് തണലാകാന്‍ പദ്ധതിയ്ക്കു കഴിഞ്ഞു.

പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി സുരക്ഷാ പദ്ധതി വിശദീകരിച്ചു. കെ. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, സംസ്ഥാന മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം, ട്രഷറര്‍ സി ടി അഹമ്മദലി, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കല്ലായി, നാഷണല്‍ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്കുട്ടി, മുന്‍ എംഎല്‍എ എം സി ഖമറുദീന്‍, കാസര്‍ഗോഡ് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍റഹമാന്‍, നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ ചെങ്കള, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, പദ്ധതി കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍. അക്കര ഫൗണ്ടേഷന്‍ ഡയറക്ടര്‍ യാസിര്‍ ഹുദവി എന്നിവര്‍ പ്രസംഗിച്ചു. അക്കര ഫൗണ്ടേഷനിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
കാസര്‍ഗോഡ് മുസ്ലിംലീഗ് നേതാക്കളായ മുനിര്‍ ഹാജി, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, എ എം കടവത്ത്, ബഷീര്‍ വെള്ളിക്കോത്ത്, മായിന്‍ കേളോട്ട്, ഇഖ്ബാല്‍ കാസര്‍ഗോഡ്, ഹാരിസ് ചുരി, എം എ എച്ച് മഹമൂദ്, നാസര്‍ ചെര്‍ക്കളം, ഹമീദ് ഹാജി, കുഞ്ഞബ്ദുള്ള കൊളവയല്‍, ബീവി മുഹമ്മദ്, ബഷീര്‍ തൊട്ടന്‍, എം എം മുഹമ്മദ്കുഞ്ഞി, ഹമീദ് ഹാജി, ജലീല്‍ ബെവിഞ്ച, യൂത്ത് ലീഗ് നേതാക്കളായ അബ്ദുല്‍ അസീസ്, സാഹിര്‍ ആസിഫ്, അബ്ദുല്‍ ജലീല്‍ തുടങ്ങിയവരും മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സൗദി കെഎംസിസിയുടെ വിവിധ ഘടകങ്ങളുടെ നേതാക്കളായ നിസാം മമ്പാട്, സൈദ് മൂന്നിയൂര്‍, അബൂബക്കര്‍ അരിമ്ബ്ര, വി പി മുസ്തഫ, സി പി ശരീഫ്, മുഹമ്മദ് വേങ്ങര, ഒ പി. ഹബീബ്, മുഹമ്മദ് രാജ, മജീദ് പുകയൂര്‍, മുസ്തഫ മഞ്ഞക്കുളം , ഖാലിദ് പട്‌ല, നാസര്‍ പാറക്കടവ്, അബ്ദുല്‍ അസീസ് മോങ്ങം, എ ടി അബ്ദുല്‍ റസാഖ്, ഹംസ കപ്പൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ് എല്‍ പി മുഹമ്മദ്, റസാഖ് വളക്കൈ, ഹംസ പെരിമ്പലം, ഖാദി മുഹമ്മദ്, ഹമീദ് വടകര, ഷൌക്കത്ത് കടമ്പോട്ട്, സിറാജ് ആലുവ, അബ്ദുല്ല പടിക്കല്‍, അമീര്‍ പിലാക്കല്‍, അബ്ദുല്‍ ഖാദര്‍ കുമ്പള, കുഞ്ഞിമുഹമ്മദ് പെരിന്തല്‍മണ്ണ, അബ്ദുല്‍ റഹൂഫ് തഹത് , വി ദിലീഫ്, ടി പി റിയാസ്, ഷുഹൈബ് മട്ടന്നൂര്‍, ഹുസ്സൈന്‍ ദമാം, നാസര്‍ കൂട്ടിലങ്ങാടി, മൊയ്തുപ്പ മേല്‍മുറി, അബ്ദുല്‍ ഗഫൂര്‍ തബൂക്ക്, അസീസ് കോറം വയനാട്, ഷമീം റിയാദ്, മഹറൂഫ് കാസര്‍ഗോഡ് , അഷ്‌റഫ് താമരശ്ശേരി, ഹബീബ് മക്ക , അമീര്‍ കാക്കിയ, സലിം റാബിഗ് തുടങ്ങി കെഎംസിസി നേതാക്കള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ അന്‍വര്‍ ചേരങ്കൈ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.