Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ഇന്ത്യന്‍ സാംസ്‌കാരിക വാരാഘോഷത്തോടെ റിയാദ് പൂരത്തിന് നാളെ തുടക്കം

റിയാദ്: ഏഴ് ആഴ്ച നീണ്ടുനില്‍ക്കുന്ന റിയാദ് പൂരത്തിനൊരുങ്ങി സൗദി തലസ്ഥാന നഗരി. ജനറല്‍ എന്റര്‍െൈന്‍മെന്റ് അതോറിറ്റി ഒരുക്കുന്ന റിയാദ് സീസണ്‍ ഇന്ത്യന്‍ വാരാഘോഷത്തോടെ നാളെ ആരംഭിക്കും. ഒക്‌ടോബര്‍ 13 മുതല്‍ 21 വരെയാണ് ഇന്ത്യന്‍ സാംസ്‌കാരികോത്സവം. പന്ത്രണ്ടിലധികം രാജ്യങ്ങളിലെ കലാ, സാംസ്‌കാരിക പ്രകടനങ്ങള്‍ക്കും റിയാദ് സുവൈദി പാര്‍ക്ക് വേദിയാകും.

റിയാദ് നഗരത്തിലെ 14 സോണുകളിലാണ് റിയാദ് സീസണ്‍ ആഘോഷങ്ങള്‍ ഒരുക്കിയിട്ടുളളത്. ഇതില്‍ സൗജന്യ പ്രവേശനം അനുവദിക്കുന്ന സുവൈദി പാര്‍ക്കില്‍ ഇന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് നാളെ തിരിതെളിയുമെന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഗ്‌ളോബല്‍ കള്‍ചറല്‍ ആന്റ് എന്റര്‍ടൈന്‍മെന്റ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ സാറി ഷഅ്ബാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം വിളംബരം ചെയ്യുന്ന സാംസ്‌കാരിക ഘോഷയാത്രയാണ് പരിപാടിയിലെ മുഖ്യ ആകര്‍ഷണം. കേരളത്തില്‍ നിന്ന് ഗായകരായ ഷിയ മജീദ്, ലക്ഷ്മി ജയന്‍, നിസാര്‍ വയനാട്, പുണ്യാ പ്രദീപ്, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവര്‍ പങ്കെടുക്കും. ഹിന്ദി പിന്നണി ഗായകരുടെ സംഘവും റിയാദ് സീസണിന്റെ ഭാഗമാകും. സാംസ്‌കാരിക വിനിമയത്തിന് അവസരം ഒരുക്കി ഏറ്റവും കൂടുതല്‍ ദിവസം അനുവദിച്ചിട്ടുളളതും ഇന്ത്യയ്ക്കാണ്. പ്രവേശനം സൗജന്യമാണെങ്കിലും ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് webook.com വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്ന ക്യൂ ആര്‍ കോഡ് പ്രവേശന കവാടത്തില്‍ കാണിക്കണം.

ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, യമന്‍, തുര്‍ക്കി, സുഡാന്‍, ബംഗ്‌ളാദേശ്, ഈജിപ്ത്, തുര്‍ക്കി, സിറിയ, ജോദാന്‍ എന്നീ രാജ്യങ്ങളിലെ കലാ സാംസ്‌കാരിക വിരുന്നും റയാദ് സുവൈദി പാര്‍ക്കില്‍ അരങ്ങേറും. സൗദിയിലെ പ്രവാസി സമൂഹത്തിന് സൗജന്യമായി വിനോദ പരിപാടികളില്‍ പങ്കാളികളാകാനുളള അവസരമാണ് ഒരുക്കിയിട്ടുളളതെന്നും സംഘാടകര്‍ പറഞ്ഞു.

21 വരെ ഇന്ത്യന്‍ സാംസ്‌കാരിക മേള തുടരും. ഒക്‌ടോബര്‍ 22-25 ഫിലിപ്പിന്‍സ്, 26-29 ഇന്തോനേഷ്യ, 30 നവംബര്‍ 2 പാകിസ്താന്‍, 3-6 യമന്‍, 7-16 സുഡാന്‍, 17-19 സിറിയ, ജോര്‍ദാന്‍, തുര്‍ക്കി, 20-23 ബംഗ്ലാദേശ്, 24-30 ഈജിപ്ത് എ ന്നിങ്ങനെയാണ് ഒരോ രാജ്യങ്ങള്‍ക്കും അനുവദിച്ചിട്ടുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top