Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

‘കലാലയം’ പുരസ്‌കാരം: പ്രവാസി മലയാളികള്‍ക്ക് കഥ, കവിത മത്സരം

റിയാദ്: പ്രവാസി സാഹിത്യോത്സവ് പതിനാലാം എഡിഷന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഗ്ലോബല്‍ പുരസ്‌കാരങ്ങള്‍ക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികള്‍ക്ക് മലയാളം കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്‌കാരം. ഒക്ടോബര്‍ പതിനഞ്ചിനു മുമ്പ് ലഭിക്കുന്ന സൃഷ്ടികളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.

നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമര്‍പ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്. സൃഷ്ടികള്‍ kalalayamgulf@gmail.com ഇ-മെയിലിലേക്ക് പിഡിഎഫ് ഫോര്‍മാറ്റില്‍ അയക്കുക.

മെയില്‍ ബോഡിയില്‍ പേര്, മൊബൈല്‍ നമ്പര്‍, ജോലി ചെയ്യുന്ന രാജ്യം എന്നിവ നിര്‍ബന്ധമായും ചേര്‍ക്കുക. രചയിതാവിന്റെ പേരും, വിവരങ്ങളും സൃഷ്ടിയോടൊപ്പം പിഡിഎഫില്‍ ചേര്‍ക്കരുതെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top