റിയാദ്: തൃശൂര്‍ ജില്ലാ സൗഹൃദവേദി അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി അബ്ദുള്‍ റസാക്കിനും ചാവകാട് സ്വദേശി സുബൈറിനും അംഗത്വം നല്‍കി ക്യാമ്പയിന്‍ ഉത്ഘാടനം പ്രസിഡന്റ് കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. 14 വര്‍ഷമായി സൗദിയിലും ഖത്തറിലും പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലാ സൗഹൃദവേദി ജീവകാരുണ്യ കല സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമാണ്. റിയാദിലും ജിദ്ദയിലും ദമ്മാമിലും അല്‍ ഖര്‍ജ്ജിലുമായി 800 അംഗങ്ങളുണ്ട്. പത്മശ്രീ സി. കെ മേനോന്‍ ആയിരുന്നു സ്ഥാപകന്‍. അദ്ദേഹത്തിന്റെ മകന്‍ ജെ കെ മേനോന്‍ നിലവിലെ മുഖ്യരക്ഷാധികാരിയാണ്.
സംഘടനാ തലത്തില്‍ കേരളത്തില്‍ ആദ്യമായി എന്‍ആര്‍ഐ കോഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയത് തൃശൂര്‍ ജില്ലാ സൗഹൃദവേദിയാണ്. തൃശൂരിലും ജില്ലയിലെ തളിക്കുളത്തുമായി രണ്ടു സൊസൈറ്റികള്‍ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ അഭിമാനമാണ്. മിതമായ നിരക്കില്‍ വായ്പകള്‍, വാഹന വായ്പകള്‍ എന്നിവ സൊസൈറ്റി നല്‍കിവരുന്നുണ്ട്.
പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങള്‍ക്ക് സൗഹൗദ വേദി 1000 രൂപ പെന്‍ഷനും അംഗമായി ഇരിക്കെ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് രണ്ടേകാല്‍ ലക്ഷം രൂപയും സഹായം നല്‍കുന്നുണ്ട്. മക്കളുടെ വിവാഹത്തിന് ധന സഹായവും വിതരണം ചെയ്യുന്നുണ്ട്. അംഗങ്ങളുടെ മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകള്‍ക്കുളള സഹായവും സംഘടനയുടെ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് ശങ്കര്‍ സ്വാഗതവും ഗിരിജന്‍ നായര്‍ നന്ദിയും പറഞ്ഞു. ട്രഷറര്‍ ഷാഹിദ് അറക്കല്‍, വൈസ് പ്രസിഡന്റ് നമസ്‌തേ സന്തോഷ്, ശരത് ജോഷി, സുരേഷ് തിരുവില്ലാമല, ധനജ്ഞയ കുമാര്‍, സൂരജ് കുമാര്‍, അരുണന്‍ മുത്താട്ടു എന്നിവര്‍ നേതൃത്വം നല്‍കി. അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 31ന് മുമ്പു കൃഷ്ണകുമാര്‍ 0502980032, സൂരജ് കുമാര്‍ 0531219361, ഷാഹിദ് അറക്കല്‍ 0568499307 എന്നിവരെ ബന്ധപെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.