Sauditimesonline

trichur
തൃശൂര്‍ സമ്മിറ്റ് നാളെ: പിന്നണി ഗായകന്‍ ജാസിം ജമാല്‍ റിയാദില്‍; അഡ്വ. ഒജെ ജനീഷ് മുഖ്യാതിഥി

‘കിയ’ ലോഗോയും പുതുവര്‍ഷ കലണ്ടറും പ്രകാശനം ചെയ്തു

റിയാദ്: കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മ ‘കിയ റിയാദ്’ പരിഷ്‌കരിച്ച ലോഗോയും പുതുവര്‍ഷ കലണ്ടറും പ്രകാശനം ചെയ്തു. റിയാദ് ബത്ഹ അപ്പോളോ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലോഗോ പ്രകാശനം കൂട്ടായ്മ അംഗവും ന്യൂ സഫ മക്ക ക്ലിനിക്കിലെ ഫാമിലി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. ഷാനവാസ് അക്ബര്‍ നിര്‍വഹിച്ചു.

പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയര്‍മാന്‍ യഹിയ കൊടുങ്ങല്ലൂര്‍ നിര്‍വഹിച്ചു. കിയ റിയാദ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവും വിന്റര്‍ ഫെസ്റ്റ്-2024 സീസണ്‍-2 ഡിസംബര്‍ 26 ന് നടക്കും. മുഹമ്മദ് അമീര്‍, മുസ്തഫ പുന്നിലത്ത്, തല്‍ഹത്ത് റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സൈഫ് റഹ്മാന്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ ഷാനവാസ് പുന്നിലത്ത് നന്ദിയും പറഞ്ഞു. ഷുക്കൂര്‍, ജാവേദ്, ആഷിഫ്, സിയമുദ്ധീന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top