Sauditimesonline

RS 6
രസിപ്പിക്കും മദിപ്പിക്കും അതിശയിപ്പിക്കും; അതാണ് റിയാദ് സീസണ്‍

സര്‍ഗവൈഭവം വിളംബരം ചെയ്തു ‘കോണ്‍ഫ്ളുവന്‍സ്‌’; ഐഐഎസ്ആര്‍ ചാമ്പ്യന്‍

റിയാദ്: വിദ്യാര്‍ഥികളുടെ സര്‍ഗ വൈഭവവും ഗവേഷണ കൗതുകവും അരങ്ങുണര്‍ത്തിയ ‘കോണ്‍ഫ്ളുവന്‍സ്‌’ ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് ശ്രദ്ധേയമായി. കണ്ണൂര്‍ ജില്ലാ കെഎംസിസി റിയാദിലെ പന്ത്രണ്ട് ഇന്ത്യന്‍ സ്‌കൂളുകളിലെ ആയിരത്തി അഞ്ഞുറിലധികം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് പരിപാടി ഒരുക്കിയത്. റിയാദ് മലാസ് മോഡേണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അഞ്ചു കാറ്റഗറികളിായി ഇരുപത്തിയഞ്ച് കലാ മത്സരങ്ങളും എഐ റോബോട്ടിക് എക്‌സിബിഷന്‍ സയന്‍സ് ഫെയര്‍ എന്നിവയാണ് അരങ്ങേറിയത്.

സ്റ്റാര്‍ പ്രിന്റിംങ് പ്രസ്സ് ഉടമ ഡേവിഡ് ലുക്കും സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങരയും ചേര്‍ന്നു സ്‌കൂള്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ വാരത്ത് അധ്യക്ഷത വഹിച്ചു. മുക്താര്‍ പിടിപി സ്വാഗതവും സൈഫു വളക്കൈ നന്ദിയും പറഞ്ഞു.

അബ്ദുല്‍ മജീദ് പെരുമ്പ, അബ്ദുല്‍ റഹ്മാന്‍ ഫാറൂഖ്, ജലീല്‍ തിരുര്‍, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, റസാക്ക് വളക്കൈ, ഷൗക്കത്ത് കടമ്പോട്ട്, ഷുഹൈല്‍ കൊടുവള്ളി, മുഹമ്മദ് കുട്ടി, കെ ടി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷാഹിദ് മാസ്റ്റര്‍, സലീം മാസ്റ്റര്‍ ചാലിയം, പി സി മജീദ്, മുഹമ്മദ് ശബാബ്, ഷെരീഫ് തിലാനൂര്‍, റാഫി ടി കെ, അഷറഫ് കവ്വായി, സിദ്ധീക് കല്യാശ്ശേരി, ഷാജഹാന്‍ വള്ളിക്കുന്ന്, റഹീം കെ ടി, സാബിത്ത് തറമ്മല്‍, നൂറുദ്ദീന്‍ മുണ്ടേരി, ഇസ്ഹാക്ക് തളിപ്പറമ്പ, ഫുആദ് ചേലേരി, നസീര്‍ പുന്നാട്, ലീയകത്ത് നീര്‍വേലി, അബ്ദുല്‍ റഹ്മാന്‍ കൊയ്യോട്, ഹുസൈന്‍ കുപ്പം, മുസ്തഫ പാപ്പിനിശ്ശേരി, മുഹമ്മദ് കണ്ടക്കൈ, റസാക്ക് ഫൈസി, മുഹമ്മദ് മണ്ണേരി എന്നിവര്‍ നേതൃത്വം നല്‍കി.

ആവേശകരമായ കലാ മല്‍സരങ്ങള്‍ക്കൊടുവില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് (ഐഐഎസ്ആര്‍) നേടി. യാരാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂള്‍ എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. വിജയികള്‍ക്കുള്ള ഉപഹാരം മോഡേണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ അബ്ദുല്‍ അസീസ്, മാനേജര്‍ പിവി അബ്ദുല്‍ റഹ്മാന്‍ ,വി കെ മുഹമ്മദ്, കാദര്‍ മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ്, ഷാഹിദ് മാസ്റ്റര്‍, സലിം ചാലിയം, നിസാര്‍ കുരിക്കള്‍, ഫവാസ് ഇബ്രാഹിം എന്നിവര്‍ സമ്മാനിച്ചു. വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും കെഎംസിസി ജില്ലാ മണ്ഡലം ഭാരവാഹികള്‍ സര്‍ട്ടിഫിക്കേറ്റുകള്‍വിതരണം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top