ദമ്മാം: സിപിഐ നേതാക്കള്‍ക്ക് ദമ്മാമില്‍ സ്വീകരണം. ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം, ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ എം.എല്‍.എയുമായ സത്യന്‍ മൊകേരി എന്നിവര്‍ക്ക് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ദമ്മാം എയര്‍പോര്‍ട്ടില്‍ ഊഷ്മള വരവേല്പ് നല്‍കി. നവയുഗം കേന്ദ്രനേതാക്കളായ എം എ വാഹിദ് കാര്യറ, ജമാല്‍ വില്യാപ്പള്ളി, ഷാജി മതിലകം, സാജന്‍ കണിയാപുരം, മഞ്ജു മണിക്കുട്ടന്‍, അരുണ്‍ ചാത്തന്നൂര്‍, ഷിബുകുമാര്‍, ഗോപകുമാര്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, തമ്പാന്‍ നടരാജന്‍, ശരണ്യ ഷിബു, ഷീബ സാജന്‍, ജാബിര്‍, സാബു എന്നിവരും നവയുഗം പ്രവര്‍ത്തകരും സ്വീകരണത്തില്‍ പങ്കെടുത്തു.
നവയുഗം സാംസ്‌ക്കാരികവേദിയുടെ കാനം രാജേന്ദ്രന്‍ സ്മാരകപുരസ്‌ക്കാരം ഏറ്റുവാങ്ങാനും ‘നവയുഗസന്ധ്യ-2024’ സാംസ്‌കാരിക വിരുന്നില്‍ പങ്കെടുക്കാനുമാണ് ബിനോയ് വിശ്വം ദമ്മാമില്‍ എത്തിയത്. ഡിസംബര്‍ 5ന് വൈകീട്ട് 7.00ന് റിയാദ് ചെറീസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സര്‍ഗസന്ധ്യയിലും ഇരുവരും പങ്കെടുക്കും. ജോസഫ് അതിരുങ്കലിന്റെ നോവല്‍ ‘മിയ കുള്‍പ’ സൗദിതല പ്രകാശനം, സബീന എം സാലിയുടെ നോവല്‍ ‘ലായം’ മൂന്നാം പതിപ്പ് പ്രകാശനം എന്നിവ നടക്കും. മലയാളം ന്യൂസ് മുന്‍ ന്യൂസ് എഡിറ്റര്‍ സി കെ ഹസന്‍ കോയ രചനകള്‍ ഏറ്റുവാങ്ങും. വിവിധ കലാപരിപാടികളും അരങ്ങേറും.
വിവിധ സംഘടന പ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രവാസി തൊഴിലാളികള്‍ എന്നിവരുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍, തൊഴിലാളി ക്യാമ്പുകള്‍ എന്നിവ സന്ദര്‍ശിച്ചു ഞായറാഴ്ച കേരളത്തിലേയ്ക്കു മടങ്ങും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.