![](https://sauditimesonline.com/wp-content/uploads/2024/12/BOOK-RELEASE-1024x556.jpg)
റിയാദ്: ആശ്ചര്യപ്പെടുത്തുന്ന ഭൂപ്രകൃതികളും വൈവിധ്യം നിറഞ്ഞ സംസ്‌കാരങ്ങളും മനംനിറഞ്ഞ യാത്രാനുഭവങ്ങളും പങ്കുവെക്കുന്ന ഡോ. മഹേഷ് പിള്ളയുടെ ‘മിറബിള്‍ ദി ട്രാവലേര്‍സ് വ്യൂ ഫൈന്‍ഡര്‍’ പ്രകാശനം ചെയ്തു. ഇരുപത്തേഴ് രാഷ്ട്രങ്ങളിലെ 136റിലധികം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അനുഭവങ്ങളാണ് രചനയുടെ ഉളളടക്കം. റിയാദ് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സസ്‌റ്റൈനബിലിറ്റി ഗ്രൂപ്പ് ഓഫ് കമ്പനി ജനറല്‍ മാനേജര്‍ മുആത്ത് അലന്‍ഗരി ‘മിറബിള്‍ ദി ട്രാവലേര്‍സ് വ്യൂ ഫൈന്‍ഡര്‍’ പ്രകാശനം ചെയ്തു.
![](https://sauditimesonline.com/wp-content/uploads/2024/12/CITY-FLOWER-12-1024x256.jpg)
ജീവിതത്തിലെ ഒദ്യോഗികവും അനൗദ്യോഗികവുമായ യാത്രകളിലെ അവിസ്മരണീയ സംഭവങ്ങളുടെയും അനുഭവിച്ചറിഞ്ഞ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെയും സമ്പന്നമായ ആവിഷ്‌കാരമാണ് പുസ്തകം പങ്കുവെക്കുന്നത്. യാത്രാനുഭവങ്ങളിലൂടെ മാനുഷിക മൂല്യങ്ങള്‍ പ്രദിപാതിക്കുകയും ബന്ധങ്ങള്‍ പകരുന്ന അനുഭൂതിയും ലോക കാഴ്ചകള്‍ അടുത്തറിയാനും വായനക്കാരെ പ്രേരിപ്പിക്കുന്നതാണ് രചന.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഡോ. മഹേഷ് പിള്ള, മോട്ടിവേഷനല്‍ സ്പീക്കറും സുരക്ഷാ വിദഗ്ധനുമാണ്. പിഎച്ച്ഡിയും രണ്ട് ബിരുദാനന്തര ബിരുദങ്ങളും നിരവധി അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനുകളും നേടിയിട്ടുണ്ട്. ആരോഗ്യ സുരക്ഷ, പരിതസ്ഥിതി പരിപാലനം തുടങ്ങിയ വിഷയങ്ങളിലെ അറിവും പരിചയവും ഗ്രന്ഥരചനയില്‍ മുതല്‍ കൂട്ടായിട്ടുണ്ട്. അബ്ദുള്‍ അസീസ് അലന്‍ഗിരി, മജീദ് അലന്‍ഗരി, ജയന്‍ കൊടുങ്ങല്ലൂര്‍, റസൂല്‍ സാലം, എസ് ആര്‍ ശ്രീധര്‍, നീതു രതീഷ്, സുനില്‍ ഇടിക്കുള, ജിജോ കോശി, നരേഷ്, നന്ദു കൊട്ടാരത്ത്, ഷിജു, അഖില്‍, ശ്രീകാന്ത്, സന്തോഷ് എന്നിവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.
![](https://sauditimesonline.com/wp-content/uploads/2024/11/ABC-CARGO-NOVEMBER-1024x556.jpg)
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.