റിയാദ്: സൗദി കലാ സംഘം (എസ്‌കെഎസ്) വിവിധ പ്രവിശ്യകളിലെ കലാ പ്രതിഭകളെ ഉള്‍പ്പെടുത്തി നടത്തിയ ജിദ്ദ ബീറ്റ്‌സ്-2024ന്റെ ഭാഗമായി പ്രഖ്യാപിച്ച വയനാടിനുള്ള സഹായം കൈമാറി. പരിപാടിയുടെ ചെലവുകള്‍ കഴിഞ്ഞുള്ള തുക ദുരിത ബാധിതര്‍ക്കു നല്‍കുമെന്ന് ഭാരവാഹികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അമ്പതിനായിരം രൂപ വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്തിക്കുംഹ ഇതിനായി വൈസ് പ്രസിഡന്റ് ഷെമീര്‍ കല്ലിങ്കല്‍, മീഡിയ കണ്‍വീനര്‍ ജലീല്‍ കൊച്ചിന്‍,എക്‌സിക്യൂട്ടീവ് അംഗം അല്‍ത്താഫ് കോഴിക്കോട് എന്നിവര്‍ വയനാട് സ്വദേശിയും എസ്‌കെഎസ് ട്രഷററുമായ തങ്കച്ചന്‍ വര്‍ഗ്ഗീസിന് കൈമാറി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.