റിയാദ്: കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന്‍ (കെഡിഎംഫ്) ത്രൈമാസ കാമ്പയിന്‍ ‘ഇന്‍സിജാം’ സീസണ്‍-2ന്റെ ഭാഗമായി ലീഡേഴ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ‘സംഘശക്തിയിലൂടെ പ്രവാസ സാഫല്യം’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. സംഘടന പ്രവര്‍ത്തന രംഗത്ത് നവോന്മേഷം പകരുന്നതിനും സംഘാടനത്തെ കൂടുതല്‍ മനസ്സിലാക്കുന്നതിനും വേണ്ടി മദീന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഉസ്താദ് ഇബ്രാഹിം ഫൈസി ജാറംകണ്ടി ഉദ്ഘാടനം ചെയ്തു. കെഡിഎംഫ് റിയാദ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ എസ്‌റ്റേറ്റ്മുക്ക് അധ്യക്ഷത വഹിച്ചു.
ഉസ്താദ് അഷ്‌റഫ് ബാഖവി കരീറ്റിപ്പറമ്പ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഉന്നതാധികാര സമിതി അംഗം ശമീര്‍ പുത്തൂര്‍ ആമുഖ പ്രഭാഷണം നടത്തി. വിവിധ ആക്റ്റിവിറ്റീസുകള്‍ ഉള്‍പ്പെടുത്തി ‘സംഘാടനത്തിന്റെ മനഃശാസ്ത്രം’ എന്ന വിഷയം അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ കൊടുവള്ളി ക്ലാസ്സ്‌സെടുത്തു.
ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി, ബഷീര്‍ താമരശ്ശേരി, റിയാദ് നേറ്റീവ് വിങ് ചെയര്‍മാന്‍ മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ്, മുന്‍ ജന. സെക്രട്ടറി അസീസ് പുള്ളാവൂര്‍ എന്നിവവര്‍ സംബന്ധിച്ചു. ക്യാമ്പ് ഡയറക്ടര്‍ ശറഫുദ്ധീന്‍ സഹ്‌റ ക്യാമ്പ് നിയന്ത്രിച്ചു. ശരീഫ് മുട്ടാഞ്ചേരി, സഹീറലി മാവൂര്‍ ഗാനങ്ങള്‍ ആലപിച്ചു.
സാലിഹ് മാസ്റ്റര്‍ പരപ്പന്‍പോയില്‍, അഷ്‌റഫ് പെരുമ്പള്ളി, അമീന്‍ വെളിമണ്ണ, സൈനുല്‍ ആബിദ് മച്ചക്കുളം, ശരീഫ് കട്ടിപ്പാറ, ജാസിര്‍ ഹസനി കൈതപ്പൊയില്‍, ഹാസിഫ് കളത്തില്‍, മുനീര്‍ വെള്ളായിക്കോട്, സിദ്ധീഖ് ഇടത്തില്‍, ശമീര്‍ മച്ചക്കുളം എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഷബീല്‍ പുവാട്ടുപറമ്പ് സ്വാഗതവും സെക്രട്ടറി സഹീറലി മാവൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.