Sauditimesonline

LULU ALEEM
വിധിയുടെ വഴിയില്‍ തളര്‍ന്നു, ഒടുവില്‍ യൂസഫലിയുടെ തണലില്‍ നാടണഞ്ഞ് അലീം

സ്‌നേഹതീരത്ത് കരുതലിന്റെ കൈകോര്‍ത്ത് കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍

റിയാദ്: സ്‌നേഹത്തിന്റെയും ചേര്‍ത്ത് നിര്‍ത്തലിന്റെയും സന്ദേശവുമായി ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷിച്ച് റിയാദ് കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആശ്രയമായ കൊല്ലം വിളക്കുടി ‘സ്‌നേഹതീരത്തി’ലായിരുന്നു ആഘോഷം. പാട്ടും നൃത്തവും സ്‌നേഹ സദ്യയും ഒരുക്കിയാണ് പ്രവാസികള്‍ ഒത്തുകൂടിയത്.

സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസലിന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജു മത്തായി ആമുഖ പ്രഭാഷണം നടത്തി. രാജന്‍ പണിക്കര്‍, മത്തായി തങ്കച്ചന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കാട്ടാരക്കര പ്രവാസി അസോസിയേഷന്‍ അംഗങ്ങളും കുട്ടികളും സ്‌നേഹതീരം കുട്ടികളോടൊപ്പം കലാ പരിപാടികള്‍ അവതരിപ്പിച്ചു. കുമാരി ആല്‍ഫി സജു അവതാരക ആയിരുന്നു.

വിവിന്‍ എബ്രഹാം, ബിജു തോമസ്, സനല്‍കുമാര്‍, ലിനുമോന്‍, റീന സജു,ബിനി സാമുവേല്‍,സോന ലിനു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജാന്‍സി പ്രഡിന്‍ സ്വാഗതവും കെ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top