റിയാദ്: ഷിഫാ മലയാളി സമാജം കരുനാഗപ്പളളി സ്വദേശിക്ക് ചികിത്സാ സഹായം കൈമാറി. ഷിഫ സനയ്യയില്‍ 15 വര്‍ഷം ജോലി ചെയ്തിരുന്ന കൊല്ലം കരുനാഗപ്പള്ളി അനില്‍കുമാറിനാണ് സഹായം നല്‍കിയത്. ഇദ്ദേഹത്തിന് സഹായവുമായി മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയും ഒപ്പമുണ്ട്. രണ്ടു മാസം ആശുപത്രിയില്‍ കഴിഞ്ഞ അനില്‍ കുമാറിന് വിദഗ്ദ ചികിത്സയ്ക്ക് ഭാരിച്ച തുക ആവശ്യമാണ്.
അനില്‍കുമാറിന് ഷിഫ മലയാളി സമാജത്തന്റെ സഹായം പ്രസിഡന്റ് സാബു പത്തടി മജീദ് മൈത്രിക്ക് കൈമാറി. ചടങ്ങില്‍ സെക്രട്ടറി മധു വര്‍ക്കല, ട്രഷറര്‍ വര്‍ഗീസ് ആളൂക്കാരന്‍, വൈസ് പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട്, രതീഷ് നാരായണന്‍, ജോയിന്റ് സെക്രട്ടറി ബിജു മടത്തറ, രജീഷ് ബാബു കണ്ണോത്ത്, മൈത്രി ഭാരവാഹികളായ റഹ്മാന്‍ മുനമ്പത്ത്, നിസാര്‍ പള്ളിശ്ശേരിക്കല്‍, സാദിഖ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.