ഓണം ആഘോഷിച്ച് കൊട്ടാരക്കര അസോസിയേഷന്‍

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ റിയാദ് ഓണം ആഘോഷിച്ചു. ചിങ്ങ മാസം കഴിഞ്ഞെങ്കിലും പ്രവാസത്തിനിടയിലെ തിരക്കുകള്‍ക്കിടയില്‍ ഒത്തുകൂടലിന്റെ സന്തോഷം പങ്കുവെക്കലാണ് പ്രവാസികളുടെ ഓണമെന്ന് പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര പറഞ്ഞു. എക്‌സിറ്റ്-18ലെ സലാഹിയ വിശ്രമ കേന്ദ്രത്തിലായിരുന്നു ആഘോഷ പരിപാടികള്‍.

വിഭവ സമൃദ്ധമായ സദ്യയോട് കൂടി ആരംഭിച്ച ആഘോഷത്തില്‍ റിയാദിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തുളളവരും പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക കലാ, വിനോദ മത്സരങ്ങളും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം കുണ്ടറ ജോണിയുടെ നിര്യാണത്തില്‍ അസോസിയേഷന്‍ അനുശോചനം അറിയിച്ചു. ശിഹാബ് കൊട്ടുകാട്, സുലൈമാന്‍ വിഴിഞ്ഞം, ഷിബു ഉസ്മാന്‍, സുരേഷ് ശങ്കര്‍, സനൂപ് പയ്യന്നൂര്‍, നജീം കൊച്ചുകുങ്ക്്, ഷംനാദ് കരുനാഗപ്പള്ളി, ലത്തീഫ് തെച്ചി, അബ്ദുള്ള വല്ലാഞ്ചിറ, ഗഫൂര്‍ കൊയിലാണ്ടി, സലിം വാലില്ലാപ്പുഴ, ബഷീര്‍ കോട്ടയം, സുധീര്‍കുമ്മില്‍, ഡോ. ജയചന്ദ്രന്‍, റാഫി പാങ്ങോട്, സലിം അര്‍ത്തിയില്‍, സലീം കളക്കര, മജീദ്, ഷുക്കൂര്‍ ആലുവ, സജിന്‍ നിഷാന്‍, മണികണ്ഠന്‍, റസല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സജു മത്തായി, റിയാദ് ഫസലുദ്ദീന്‍, ഷൈന്‍ ദേവ്,ജെറോം മാത്യു, അലക്‌സാണ്ടര്‍, ഷൈജു സക്കറിയ, സജി ചെറിയാന്‍, ജയന്‍ മാവിള, മോന്‍സി ജേക്കബ്, നൗഷാദ് കുന്നിക്കോട്, അഭിലാഷ് പണിക്കര്‍, മോലിഷ സജി, ജോജി ബിനോയ്, ജാന്‍സി പ്രഡിന്‍, ലിജി ജോര്‍ജ്, ലിസ മറിയം എന്നിവര്‍ നേതൃത്വം നല്‍കി. ബിനോയ് മത്തായി സ്വാഗതവും ജിജിന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.

 

Leave a Reply