റിയാദ്: പ്രവാസത്തിന്റെ കണ്ണീരും കിനാവും അടയാളപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാലിന്റെ ‘കണ്ണും കാതും’ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ഒക്‌ടോബര്‍ 25ന് പ്രകാശനം ചെയ്യും. ‘ഓര്‍മ്മകളില്‍ ഇഖ്ബാല്‍’ എന്ന പേരില്‍ നടക്കുന്ന പരിപാടി ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 8.30ന് നടക്കും. മാധ്യമ പ്രവര്‍ത്തകന്‍ നിഷാദ് റാവുത്തര്‍ മുഖ്യാതിഥിയായിരിക്കും.
മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ‘കണ്ണും കാതും’ എന്ന കോളം നൂറിലധികം അധ്യായങ്ങള്‍ പിന്നിട്ടിരുന്നു. അതില്‍ നിന്ന് തെരഞ്ഞെടുത്ത അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയ കൃതിയാണ് പ്രകാശനം ചെയ്യുന്നത്. ഗദ്ദാമ സിനിമയുടെ കഥ ഉള്‍പ്പെടെ ഗള്‍ഫ് പ്രവാസത്തിന്റെ ഓര്‍മകളും അനുഭവങ്ങളും മലയാളികള്‍ക്ക് സമ്മാനിച്ച എഴുത്തുകാരനാണ്. മലയാളം ന്യൂസ് ലേഖനും റിയാദ് മീഡിയാ ഫോറം സ്ഥാപക പ്രസിഡന്റുമായിരുന്ന കെ യു ഇഖ്ബാല്‍ 2021 നവംബറിലാണ് വിടപറഞ്ഞത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
