Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

കോട്ടയം ഒഐസിസി ഇഫ്താര്‍ സംഗമം

റിയാദ്: ഓ.ഐ.സി.സി. കോട്ടയം ജില്ല കമ്മിറ്റി ജനകീയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലാസ് ലുലു ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബഷീര്‍ കോട്ടയം അധ്യക്ഷത വഹിച്ചു.

ഗ്ലോബല്‍ നേതാക്കളായ റഷീദ് കൊളത്തറ, ഷിഹാബ് കൊട്ടുകാട്, എന്‍. ആര്‍. കെ. പ്രതിനിധി ക്‌ളീറ്റസ്, പിഎംഫ് പ്രതിനിധി റസല്‍, ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശനികടവ്, ട്രഷറര്‍ നവാസ് വെള്ളിമാട്കുന്ന്, സുഗതന്‍ നൂറനാട്, സുരേഷ് ശങ്കര്‍, സജീര്‍ പൂന്തുറ, ബാലുക്കുട്ടന്‍, ശുകൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, ഹര്‍ഷാദ് എം.ടി, അലക്‌സ് കൊട്ടാരക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ല കമ്മിറ്റി ജനറല്‍ സെക്രട്ടറി സാബിര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഷിജു പാമ്പാടി നന്ദിയും പറഞ്ഞു. ട്രഷറര്‍ ടോം, ജോയിന്റ് സെക്രട്ടറി ബിബിന്‍, സിദ്ധിക്ക്, സിനാജ്, അമീര്‍, സക്കീര്‍, നിഷാദ്, അരുണ്‍ എടയാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top