റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന അനുരജ്ഞന വകുപ്പിന്റെ പ്രവര്‍ത്തനം വിജയകരമാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം 73 ശതമാനം തൊഴില്‍ തര്‍ക്കങ്ങളും രമ്യമായി പരിഹരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശം സംരക്ഷിക്കുന്നതിന് ‘വുദി’ അഥവാ സൗഹൃദം എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. അനുരജ്ഞന ശ്രമം ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ പരാതി സമര്‍പ്പിക്കാം. ഇതുപരിഗണിച്ച് തര്‍ക്കങ്ങള്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം പരിഹരിക്കാന്‍ ശ്രമിക്കും. പരാതിക്കാരനും എതിര്‍ കക്ഷിക്കും ഓഫീസ് സന്ദര്‍ശിക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി മനുരജ്ഞന സംഭാഷണത്തില്‍ പങ്കെടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ഇരു കക്ഷികള്‍ക്കുമിടയില്‍ സൗഹൃദത്തിലൂടെ ഒത്തുതീര്‍പ്പ് കൈവരിക്കാന്‍ അനുരജ്ഞന വകുപ്പിന് കഴിയുന്നുണ്ട്.
പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ 21 പ്രവൃത്തി ദിവസങ്ങള്‍ കഴിഞ്ഞാല്‍ ലേബര്‍ കോടതിയുടെ പരിഗണനക്ക് സമര്‍പ്പിക്കുകയാണ് പതിവെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.