റിയാദ്: സൗദിയില്‍ സ്വകാര്യ തൊഴില്‍ വിപണിയിലുളള മുഴുവന്‍ ജീവനക്കാരുടെയും തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ‘ഖിവ’ ഇ-പ്ലാറ്റ്‌ഫോമിലാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
സേവന-വേതന വ്യവസ്ഥള്‍ വ്യക്തമാക്കിയ തൊഴില്‍ കരാറാണ് ഖിവ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശം ഉറപ്പു വരുത്തുന്നതിനും തര്‍ക്കങ്ങളില്‍ നീതിയുക്തമായ പരിഹാരം കാണുന്നതിനും തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യണം. മാത്രമല്ല തൊഴില്‍ സ്ഥിരതക്കും മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യണം. ഖിവ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതിന് ശേഷം തൊഴില്‍ തര്‍ക്കങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്,
അതുകൊണ്ട്തന്നെ ഇനിയും തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഖിവ പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസന കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
സ്വകാര്യ തൊഴില്‍ സംരംഭകര്‍ക്ക് ഓണ്‍ലൈനില്‍ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഉണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.