Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

സൗദി മീഡിയാ കോണ്‍ഫറന്‍സിന് റിയാദില്‍ തുടക്കം

റിയാദ്: സൗദി മീഡിയാ കോണ്‍ഫറന്‍സ് രണ്ടാം എഡിഷന്‍ റിയാദില്‍ ആരംഭിച്ചു. ദ്വിദിന സമ്മേളനത്തില്‍ അന്താരാഷ്ട്ര രംഗത്ത് പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയാകും. 1500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

സൗദി മീഡിയാ ഫോറത്തിന്റെ ഉദ്ഘാടന സെഷനില്‍ ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍, നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ്, ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ചുമതലയുളള മന്ത്രി മാജിദ് അല്‍ ഖസബി എന്നിവര്‍ അതിഥികളായിരുന്നു. സൗദി ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന സമ്മേളനം സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്.

നവ മാധ്യമങ്ങളും ദ്രുതഗതിയിലുള്ള സംസ്‌കാരിക മാറ്റങ്ങളും, മാധ്യമ മേഖലയിലെ ഡിജിറ്റല്‍ സ്വാധ്വീനം, മാധ്യമ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നൈതികവും പ്രായോഗികവുമായ പ്രത്യാഘാതങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

അറബ് ലോകത്തെയും അന്താരാഷ്ട്ര രംഗത്തെയും വനിതി മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാല്പതിലധികം പ്രഭാഷകരാണ് 19 സെഷനുകളില്‍ വിഷയം അവതരിപ്പിക്കുന്നത്.

വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. 2019തിലാണ് സൗദി മീഡിയാ ഫോറം ആദ്യ പതിപ്പിന് വേദി ഒരുക്കിയത്. മാധ്യമങ്ങളുടെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദര്‍ശനവും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top