റിയാദ്: മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്റെ പതിന്നാലാം ചരമവാര്‍ഷികം രക്തദാനം നല്‍കി ഓഐസിസി പ്രവര്‍ത്തകര്‍ സ്മരണ പുതുക്കി. റിയാദ് സുമേശി ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചു ഓഐസിസി റിയാദ് തൃശൂര്‍ ജില്ലാകമ്മിറ്റി ‘നമുക്കൊരുമിക്കാം നല്ലൊരു നന്മയ്ക്കായി എന്ന പ്രമേയത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. നൂറിലധികം പേര്‍ രക്തം ദാനം ചെയ്തു. രാവിലെ 8ന്് ആരംഭിച്ച ക്യാമ്പ് രണ്ടു മണിവരെ നീണ്ടുനിന്നു.
പരിപാടി റിയാദ് ഓഐസിസി വര്‍ക്കിങ് പ്രസിഡണ്ട് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍ പാലക്കാട്, സുഗതന്‍ നൂറനാട്, രഘുനാഥ് പറശിനിക്കടവ്, ഷംനാദ് കരുനാഗപ്പള്ളി, ബാലുക്കുട്ടന്‍, അമീര്‍ പട്ടണത്ത്, സജീര്‍ പൂന്തുറ, അഷറഫ് കീഴ്പുള്ളിക്കര, തൃശ്ശൂര്‍ ജില്ലാ കമ്മറ്റി രക്ഷാധികാരി രാജു തൃശ്ശൂര്‍, ജില്ലാ പ്രസിഡന്റുമാരായ സിദ്ധീഖ് കല്ലൂപറമ്പന്‍, ശരത്ത് സ്വാമിനാഥന്‍, അലി ആലുവ, എം.ടി അര്‍ഷാദ്, ഷെഫീഖ് പുരകുന്നില്‍, ബഷീര്‍ കോട്ടയം, ജില്ലാ ഭാരവാഹികളായ രാജേഷ് ഉണ്ണിയാട്ടില്‍, തല്‍ഹത്, ഗഫൂര്‍ ചെന്ത്രാപ്പിന്നി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ അന്‍സായ് ഷൗക്കത്ത് സ്വാഗതവും ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ നന്ദിയും പറഞ്ഞു. ജയന്‍ കൊടുങ്ങല്ലൂര്‍, ലോറന്‍സ് അറക്കല്‍, ബാബു നിസാര്‍, സലാം എടവിലങ്ങ്, ജോയ് ഔസെഫ്, ജോണി മാഞ്ഞൂരാന്‍, ഷാനവാസ്, മുസ്തഫ, സൈഫ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.