Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

അല്‍ മദീന ഹൈപ്പറില്‍ പുതുവര്‍ഷ സമ്മാനം; വിലക്കിഴിവിന് പുറമെ സമുദ്ര സദ്യയും

റിയാദ്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിലക്കിഴിവിന്റെ മഹാമേളയൊരുക്കി അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ്. മത്സ്യ വിഭവങ്ങള്‍ ഒരുക്കി പ്രത്യേക സദ്യയും പുതുവര്‍ഷ ദിനത്തില്‍ ഒരുക്കിയിട്ടുണ്ട്. മീന്‍ മാങ്ങാ, മീന്‍ മുളകിട്ടത്, കൂന്തല്‍ വറ്റിച്ചത്, ചെമ്മീന്‍ റോസ്റ്റ്, ഞണ്ട് റോസ്റ്റ്, ചെമ്മീന്‍ ചമ്മന്തി, മീന്‍ അവിയല്‍, മീന്‍ പൊരിച്ചത്, മീന്‍ അച്ചാര്‍, ചൂര വറുത്തരച്ചത്, മത്തി പൊളളിച്ചത് എന്നിവ ഉള്‍പ്പെടെ 13 ഇനങ്ങളാണ് സമുദ്ര സദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. 29.95 റിയാലാണ് വില. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാന്‍ 0504426256 നമ്പരില്‍ ബന്ധപ്പെടണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഇതിനു പുറമെ പലചരക്ക്, വെജിറ്റബിള്‍, ഫ്രൂട്‌സ്, മത്സ്യം, മാസം തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആകര്‍ഷകമായ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. മര്‍ഹബാ കാര്‍ഡ് ഉടമകള്‍ക്ക് കൂടുതല്‍ വിലക്കിഴിവിന് ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരവും ഉണ്ട്. മര്‍ഹബാ കാര്‍ഡുളളവര്‍ക്ക് 42.95 റിയാല്‍ വിലയുളള ബത്‌സമതി അരി 29.95നും 84 റിയാല്‍ വിലയുളള ആംഗര്‍ മില്‍ക്ക് പൗഡറിന് 59.95 റിയാലിനും രണ്ടര കിലോ ടൈഡ് വാഷിംഗ് പൗഡര്‍ 19.95 റിയാലിനും ലഭിക്കും. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും മര്‍ഹബാ കാര്‍ഡ് ഉടമകള്‍ക്ക് ഏറ്റവും മികച്ച വിലയില്‍ ഉത്പ്പന്നങ്ങള്‍ പുതുവത്‌സര സമ്മാനമായി നേടാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്നും അല്‍ മദീന ഹൈപ്പര്‍ മാനേജ്‌മെന്റ് അറിയിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top