റിയാദ്: ബത്ഹ ലുഹ മാര്‍ട്ടില്‍ പച്ചക്കറി മേളക്ക് തുടക്കം. സെപ്തംബര്‍ 7 വരെ ഇന്ത്യന്‍ പച്ചക്കറികളും ഓണ സദ്യ വിഭവങ്ങളും ഉള്‍പ്പെടുത്തിയാണ് മേള ഒരുക്കിയിട്ടുളളത്. മലയാളികളുടെ ഇഷ്ട വിഭവങ്ങളും ഉത്പ്പന്നങ്ങും ഏറ്റവും മികച്ച വിലയില്‍ തെരഞ്ഞെടുക്കാന്‍ മേളയില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഓണം പ്രമാണിച്ച് ബിഗ് സെയില്‍ പ്രമോഷന്‍ ക്യാമ്പയിനും ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ലുഹ ഗ്രൂപ്പിന്റെ കീഴിലുളള പാരഗണ്‍ റസ്‌റ്റോറന്റില്‍ ഓണ സദ്യ ബുക്കിംഗ് ആരംഭിച്ചതായും മാനേജ്‌മെന്റ് അറിയിച്ചു. ഇരുപത്തിയഞ്ചിലധികം ഓണ വിഭവങ്ങള്‍ ഉള്‍പ്പെട്ട നാടന്‍ സദ്യ സെപ്തംബര്‍ 8ന് വിതരണം ചെയ്യും. ബുക്കിംഗിന് 0502072253 നമ്പരില്‍ ബന്ധപ്പെടണം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.