റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഫെസ്റ്റ് ആരംഭിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായാണ് ഫെസ്റ്റ് ഒരുക്കിയിട്ടുളളത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രമോഷന്‍ ഈ മാസം 18 വരെ തുടരും. ഇന്ത്യയുടെ സമ്പത്‌സമൃദമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ മികച്ച ശ്രേണിയാണ് ഇന്ത്യന്‍ ഫെസ്റ്റിന്റെ പ്രത്യേകത. ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്താനാണ് ഫെസ്റ്റ് ലക്ഷ്യം വെക്കുന്നതെന്ന് സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു. രണ്ടായിരത്തിലധികം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളാണ് ലുലു സ്‌റ്റോറുകളില്‍ ഒരുക്കിയിട്ടുളളത്. ഇന്ത്യ ഫെസ്റ്റിനുപുറമെ, ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍, ഇ ലേണിംഗ് ഉപകരണങ്ങള്‍, സ്‌റ്റേഷനറി, യൂണിഫോം, ഷൂസ്, ബാഗുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കായി സ്‌കൂള്‍ ഓഫറുകളും ലഭ്യമാണെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.