റിയാദ്: മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് അംഗം മഞ്ഞലത്ത് വീട്ടില്‍ സതീഷ് വയനാട് (27) അന്തരിച്ചു. എക്‌സിറ്റ് 10ല്‍ ഹൗസ് ഡ്രൈവറായിരുന്നു. ഉദരത്തില്‍ അര്‍ബുദം ബാധിച്ച് ജൂണില്‍ സാമൂഹ്യ പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസ്സിയും ഇടപെട്ട് നാട്ടിലെത്തിച്ചു. വിദഗ്ദ ചികിത്സക്കിടെയാണ് മരണം.
വയനാട് വടുവഞ്ചാല്‍ സ്വദേശിയാണ്. രാജുവിന്റെയും സത്യഭാമയുടെയും മകനാണ്. റിയാദിലും നാട്ടിലും കലാ കായിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി ഒട്ടേറെ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടിയിരുന്നു. സതീഷിന്റെ വിയോഗത്തില്‍ റിയാദിലെ ക്രിക്കറ്റ് പ്രേമികള്‍ അനുശോചനം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.