റിയാദ്: മലയാളം ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ് (ആര്‍എംടിഎം) റിയാദില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. പ്രസിഡന്റ് അബ്ദുല്‍ റസാഖ് കൊടുവള്ളി, വൈസ് പ്രസിഡന്റ് നിഷ മുരളിധരന്‍ (മെമ്പര്‍ഷിപ്) ഡിസ്ട്രിക്ട് ടോസ്റ്റ് മാസ്റ്റര്‍ റസൂല്‍ സലാം, ഷാജി, നൗഷാദ് കടക്കല്‍, കമര്‍ബാനു സലാം എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
ടോസ്റ്റ് മാസ്‌റ്റേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ റസൂല്‍ സലാം, സലിം പള്ളിയില്‍, ഷൈനി ടീച്ചര്‍ എന്നിവര്‍ വിശദീകരിച്ചു. നൗഷാദ് ബഷീര്‍, ഷിഹാബീദ്ദീന്‍ കുഞ്ചിസ്, മുരളി, മന്‍സൂര്‍ ബാബു, അന്‍സാര്‍, റജീന, ബിനു, നവാബ്, റസാക്ക് പൂക്കോട്ടുപാടം, അബ്ദുറഹ്മാന്‍, ഡോ. ഹസ്‌ന, റജുല, ജെമീര്‍, സഫര്‍, ലത്തീഫ് തെച്ചി, നസ്‌റുദ്ദീന്‍ വിജെ, സലിം ബത്തേരി എന്നിവര്‍ സന്നിഹിതരായിരുന്നു.
എല്ലാ ബുധനാഴ്ചയും വൈകീട്ട് 8.00ന് മലാസ് തനൂര്‍ റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ഒത്തുചേരും. ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ (അമേരിക്ക) ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ്. സൗജന്യ പ്രസംഗ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും അംഗത്വത്തിനും 0563422001, 0563281185, 0557341587 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.