
റിയാദ്: മെക് സെവന്‍ ശുമൈസി ബ്രാഞ്ച് നൂറാം ദിനം ആഘോഷിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ ഓഫീസര്‍ യൂസുഫ് കകഞ്ചേരിക്ക് യാത്രയയപ്പും നല്‍കി. ശുമൈസി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ബ്രാഞ്ച് ചീഫ് കോര്‍ഡിനേറ്റര്‍ കണ്ണപ്പന്‍തൊടി ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. റിയാദ് ചീഫ് കോര്‍ഡിനേറ്റര്‍ ഷുക്കൂര്‍ വലിയോറ ഉദ്ഘാടനം ചെയ്തു.

ജബ്ബാര്‍ തിരൂരങ്ങാടി, ഇസ്മായില്‍, അഫ്‌സല്‍ വള്ളിക്കുന്ന്, രജിത്, അബ്ദു പരപ്പനങ്ങാടി, പി ടി എ കാദര്‍, ഗഫൂര്‍ അരിമ്പ്രത്തോടി, അബ്ദുറഹ്മാന്‍ ശുമൈസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാവിലെ 5.45നു മെക് സെവന്‍ എക്‌സൈസോടുകൂടി തുടങ്ങിയ പരിപാടി, യാത്രയയപ്പ്, കലാ കായിക പരിപാടികള്‍, ട്രെയിനേഴ്‌സിനെ ആദരിക്കല്‍ എന്നിവയും നടന്നു.

അബ്ദുല്‍ കരീം പൂവഞ്ചേരി, അഖിനാസ് കരുനാഗപ്പള്ളി, അതുല്‍ കൃഷ്ണ ശുമൈസി,ബദര്‍ ശുമൈസി, ഹബീബ് ശുമൈസി, ഷമീര്‍ ഷുമൈസി, സയീദ് ഷുമൈസി, മദനി ജിബാല,യഹിയ,അബ്ദുള്ള,ജുനൈദ് , സിജി എന്നിവര്‍ പരിപാടികള്‍ക്ക് നേത്രത്വം നല്‍കി. ചീഫ് കോര്‍ഡിനേറ്റര്‍ കല്ലുപറമ്പന്‍ സിദ്ദീഖ് സ്വാഗതവും ഹംസ കട്ടുപ്പാറനന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.