
റിയാദ്: കൗമാരക്കാരനായ വൈറല്‍ ഗായകന്‍ ഹിഷാം അങ്ങാടിപുറം, ഗാനരചയിതാവ് മന്‍സൂര്‍ കിളിനക്കോടി എന്നിവര്‍ക്ക് റിയാദ് കിംങ് ഖാലിദ് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. റിയാദ് ലൈവ് പ്രവര്‍ത്തകരാണ് ഊഷ്മള സ്വീകരണം ഒരുക്കിയത്.

റിയാദ് ലൈവ് അണിയിച്ചൊരുക്കുന്ന പാട്ട്മാല സീസണ്‍-2 സംഗീത വിരുന്നില്‍ പങ്കെടുക്കാനാണ് ഇവര്‍ റിയാദിലെത്തിയത്. റിയാദ് മലാസ് അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 14 വള്ളി വൈകീട്ട് 6.30ന് പരിപാടി ആരംഭിക്കും. റിയാദിലെ അനുഗ്രഹീത കലാകാരന്മാരുടെ വിവിധ കലാപരിപാിെകളും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.