
റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലസിലെ അല്‍ യാസ്മിന്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ നിസാര്‍ മുസ്തഫ വരവു ചിലവു കണക്കും അവതരിപ്പിച്ചു. സുരേഷ് കുമാര്‍, ഹാഷിം ചീയാംവെളി, നൗമിത ബദര്‍, സിജു പീറ്റര്‍, ബിന്ദു സാബു എന്നിവര്‍ പ്രസംഗിച്ചു.

ആന്റണി വിക്ടര്‍ (പ്രസിഡന്റ്), അബ്ദുല്‍ അസീസ്, ഷാജി പുന്നപ്ര (വൈസ് പ്രസിഡന്റുമാര്‍), രാജേഷ് ഗോപിനാഥന്‍ (ജനറല്‍ സെക്രട്ടറി), ആസിഫ് ഇഖ്ബാല്‍, ഷാജഹാന്‍ ആലപ്പുഴ (ജോയിന്റ് സെക്രട്ടറിമാര്‍), നിസാര്‍ മുസ്തഫ ( ട്രഷറര്‍), സിജു പീറ്റര്‍ (ചാരിറ്റി കണ്‍വീനര്‍), ഫാരിസ് സൈഫ് (മീഡിയ കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.

സുരേഷ് ആലപ്പുഴ, ഹാഷിം ചീയാം വെളി,നിസാര്‍ അഹമ്മദ്, വി ജെ നസ്‌റുദ്ദീന്‍, ടിഎന്‍ആര്‍ നായര്‍ എന്നിവരെ ഉപദേശകസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

നൗമിതാ ബദര്‍ (പ്രസിഡന്റ്), മായാ ജയരാജ് (വൈസ് പ്രസിഡന്റ്), റീന സിജു (സെക്രട്ടറി), പ്രവീണ രാജേഷ് (ജോയിന്റ്സെക്രട്ടറി) എന്നിവരാണ് വനിതാ വിഭാഗം ഭാരവാഹികള്‍. ബദര്‍ കാസിം സ്വാഗതവും രാജേഷ് ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.






