
റിയാദ്: കാല്‍ നൂണ്ടിലേറെ പ്രവാസി ക്ഷേമ സേവനങ്ങള്‍ക്കു ശേഷം റിയാദ് ഇന്ത്യന്‍ എംബസിയില്‍ നിന്നു വിരമിച്ച യൂസഫ് കാക്കഞ്ചേരിക്ക് റിയാദ് ടാക്കീസ് യാത്രയയപ്പ് നല്‍കി. റിയാദ് റഹീം നിയമ സഹായ സമിതി മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ യാത്രയയപ്പിലാണ് റിയാദ് ടാക്കീസ് പ്രശംസാ ഫലകം സമ്മാനിച്ചയൂസഫ് കാക്കഞ്ചേരിക്ക് സ്‌നേഹാദരവ് നല്‍കിയത്. സെക്രട്ടറി ഹരി കായംകുളം, വൈസ് പ്രസിഡന്റ് ഷമീര്‍ കല്ലിങ്ങല്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിഞ്ഞ് ആദരിച്ചു .

അനസ് വള്ളികുന്നം, നൗഷാദ് ആലുവ, ഷൈജു പച്ച, സലാം പെരുമ്പാവൂര്‍, സജീര്‍ സമദ്, അന്‍വര്‍ സാദത്ത്, ഉമറലി അക്ബര്‍, ഫൈസല്‍ തമ്പലക്കോടന്‍, ഹുസൈന്‍, റജീസ്, റിസ്വാന്‍, നഫാസ് എന്നിവര്‍ സന്നഹിതരായിരുന്നു. പ്രവാസം അവസാനിപ്പിച്ചാലും പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സഹായം നല്‍കാന്‍ തെയ്യാറാണ്. വിശ്രമ ജീവിതത്തില്‍ നിയമ പഠനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും മറുപടി പ്രസംഗത്തില്‍ അദ്ദഹം പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.