Sauditimesonline

forma
ഫോര്‍മ ഇഫ്താര്‍ വിരുന്ന്

ഇ അഹമദ് ഇന്ത്യ-അറബ് ബന്ധങ്ങളെ കൂട്ടിയിണക്കിയ നേതാവ്

റിയാദ്: സ്വതന്ത്ര്യ ഇന്ത്യയില്‍ അധികാരത്തില്‍ വരാനുള്ള മുസ്‌ലിം തൊട്ടുകൂടായ്മ മാറ്റിയ നേതാവായിരുന്നു ഇ അഹമ്മദെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ പി എം സ്വാദിഖലി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ലീഗിനെ പലരും സംശയത്തോടെ കാണുകയും ന്യൂനപക്ഷ സംഘാടനത്തെ നിരുത്സാഹാപ്പെടുത്തുകയും ചെയ്ത സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിം ലീഗിനോടൊപ്പം സഞ്ചരിക്കുകയും ഉന്നത അധികാര കേന്ദ്രങ്ങളില്‍ അവരോധിതനാവുകയും ചെയ്ത ഇ അഹമ്മദ് മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും പ്രധാന നേതാക്കളില്‍ ഒരാളാണ്. ഭരണാധികാരി, നയതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ അഹമ്മദ് ഏവരാലും അംഗീകരിക്കപ്പെട്ട നേതാവാണ്.

ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലെ പ്രധാന കണ്ണിയായിരുന്നു. ഉറുദു കവിതകള്‍ ഏറെ ഇഷ്ട്ടപ്പെട്ട അദ്ദേഹം അല്ലമാ ഇഖ്ബാലിന്റെ കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഫലസ്തീനും യാസര്‍ അറഫാത്തുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ശക്തമായിരുന്നു. മഹാത്മാഗാന്ധിയുടെ ഫലസ്തീന്‍ അനുകൂല നിലപാട് പിന്തുടാന്‍ മരണം വരെ ഇ അഹമ്മദിന് കഴിഞ്ഞു. എംഎസ്എഫിന്റെ സര്‍ഗാത്മക രാഷ്ട്രീയത്തിന്റെ ഉത്പന്നമായിരുന്നു ഇ അഹമ്മദെന്നും പി എം സ്വാദിഖലി കൂട്ടിചേര്‍ത്തു.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്, നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മൊയ്തീന്‍ കുട്ടി തെന്നല, മുഹമ്മദ് വേങ്ങര, സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂര്‍, സെക്രട്ടറി ഷമീര്‍ പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു. ജാഫര്‍ തങ്ങള്‍ കൊടുവള്ളി ഖിറാഅത്ത് നിര്‍വ്വഹിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി സിറാജ് മേടപ്പില്‍ നന്ദിയും പറഞ്ഞു. പരിപാടിക്ക് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാന്‍ ഫറൂഖ്, അഡ്വ അനീര്‍ ബാബു, നാസര്‍ മാങ്കാവ്, അഷ്‌റഫ് കല്പകഞ്ചേരി, ജലീല്‍ തിരൂര്‍, നജീബ് നല്ലാങ്കണ്ടി, കബീര്‍ വൈലത്തൂര്‍, ഷംസു പെരുമ്പട്ട, പി സി മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top