റിയാദ്: ഇന്ത്യയില്‍വിദ്യാഭ്യാസ സന്തുലിതാവസ്ഥക്കു മാറ്റം വരുത്തി പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതില്‍ ആശങ്കയുണ്ടെന്ന് എം ഇ എസ് റിയാദ് ഘടകം. ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ തീരുമാനം മതേതര ഇന്ത്യയില്‍ ന്യൂന പക്ഷ സമുദായങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിന്നെതിരെ ശക്തമായ പ്രതിഷേധവും കാമ്പെയിനും സംഘടിപ്പിക്കുമെന്നും എം ഇ എസ് അറിയിച്ചു.
വിദ്യാഭ്യാസ രാഷ്ട്രീയ മേഘലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും പ്രചാരണവും ഈ മാസം 20 മുതല്‍ ആരംഭിക്കും. ‘പുതിയ ദേശീയ വിദ്യാഭ്യാസ നയം; പ്രത്യാശയും ആശങ്കയും’ എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന സോഷ്യല്‍ മീഡിയാ ക്യാമ്പയിന്‍ നടത്തും.
യോഗത്തില്‍പ്രസിഡന്റ് ടി എം അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ അലി, സത്താര്‍ കായംകുളം, ഫൈസല്‍ പൂനൂര്‍, സാജിദ് ആലപ്പുഴ, അബ്ദുല്‍ റഹിമാന്‍ മറായി, ഹബീബ് പിച്ചന്‍, സലീം പള്ളിയില്‍, അബ്ദുല്‍ സലാം ഇടുക്കി, നസീര്‍ ഹനീഫ, ഖാലിദ് റഹ്മാന്‍, മുഹമ്മദ് നിഷാന്‍, മൊഹിയുദ്ദീന്‍, മുജീബ് മൂത്താട്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അന്‍വര്‍ ഐദീദിനെ കാമ്പയിന്‍ കമ്മറ്റിയുടെ കണ്‍വ്വീനറായി തെരഞ്ഞെടുത്തു. ജന.സെക്രട്ടറി സൈനുല്‍ ആബിദ് സ്വാഗതവും വൈസ് പ്രസിഡന്റ് എന്‍ഞ്ചിനീയര്‍ മുഹമ്മദ് ഇക്ബാല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.