
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍ ‘പിങ്ക് നൗ: ബയ് ഗ്രീന്‍, സപ്പോര്‍ട്ട് പിങ്ക്’ കാമ്പയിന്‍ ആരംഭിച്ചു. ലുലു സ്‌റ്റോറുകളില്‍ നിന്നു പുനരുപയോഗ ബാഗ് വാങ്ങുമ്പോള്‍ ഒരു റിയാല്‍ സഹ്‌റ ബ്രെസ്റ്റ് ക്യാന്‍സര്‍ അസോസിയേഷന് നല്‍കുന്നതാണ് പദ്ധതി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്വാഅദ് ബിന്‍ ആമിര്‍, സിഇഒ ഹനാദി അല്‍ ഒത്തയ എന്നിവരുടെ സാന്നിധ്യത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

പുതിയ കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദം റിപ്പോര്‍ട്ടുചെയ്തിട്ടുളളത് സൗദിയിലാണെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു. മൂന്നു വനഷമായി സഹ്‌റയുമായി സഹകരിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറയ്ക്കുക വഴി പരിസ്ഥിതി അവബോധം വളര്‍ത്തുകയും അര്‍ബുദത്തെ പ്രതിരോധിക്കാനും കഴിയും. ഒക്ടോബര്‍ 31 വരെ കാമ്പയിന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ പരിപാടിയില്‍ ലുലു ഹൈപ്പറിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
