
റിയാദ്: പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ വാഹനങ്ങളില്‍ കയറ്റുന്ന് നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ഇത്തരക്കാര്‍ക്കെതിരെ പിഴ ശിക്ഷ ചുമത്തുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
ടാക്‌സികളും സ്വകാര്യ വാഹനങ്ങളും ഇരുപ്പിട ശേഷിയേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നുണ്ട്. ഇതിനു പുറമെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ തൊഴിലിടങ്ങളിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങളിലും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ട്.

ട്രക്കുകളില്‍ പരിധിയില്‍ കൂടുതല്‍ ചരക്ക് കയറ്റുന്നതും ഗതാഗത നിയമ ലംഘനമാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും. ചില വാഹനങ്ങളില്‍ അധിക സീറ്റ് സജ്ജീകരിച്ചിട്ടുണ്ട്. ഇതും അനുവദനീയമല്ല. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 1000 മുതല്‍ 2000 റിയാല്‍ വരെയാണ് പിഴ സംഖ്യ. നിശ്ചിത യാത്രക്കാരെ മാത്രം വാഹനങ്ങളില്‍ പ്രവേശിപ്പിക്കാന്‍ വാഹന ഉടമകളും ഡ്രൈവര്‍മാരും ശ്രദ്ധിക്കണമെന്നും ട്രാഫിക് ഡയക്ടറേറ്റ് ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
